Monday, February 3, 2020

1917(english)



Sam Mendes, Krysty Wilson-Cairns എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ചു തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ Sam Mendes സംവിധാനം ചെയ്ത ഈ യുദ്ധ ചിത്രത്തിൽ George MacKay, Dean-Charles Chapman എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം നടക്കുന്നത് ഒന്നാം ലോക മഹായുദ്ധ കാലത്ത് ആണ്... 1917 ഏപ്രിൽ 6 ഇന് ജർമനി നോർത്ത് ഫ്രാൻ‌സിൽ നിന്നും പിൻവലിയുന്നു.. അത് ഒരു കെണിയാണ് എന്ന് മനസിലാകുന്ന ബ്രിട്ടീഷ് ആർമി അവരുടെ 1500 ഓളം വരുന്ന ബ്രിട്ടീഷ് ആർമിയെ രക്ഷിക്കാൻ Schofield, Tom Blake എന്നിട്ട് യുവ പടയാളികളെ ജനറൽ Colonel Mackenzie യുടെ അടുത്തേക്
നേരിട്ട് അയക്കുന്നതും അനുബന്ധിച്ചു അവർ നടത്തുന്ന സാഹസികമായ യാത്രയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Lance Corporal William Schofield ആയി George MacKay എത്തിയ ചിത്രത്തിൽ Lance Corporal Thomas Blake എന്നാ കഥാപാത്രത്തെ  Dean-Charles Chapman അവതരിപ്പിച്ചു...  Colonel Mackenzie
എന്നാ കഥാപാത്രം ആയി Benedict Cumberbatch എത്തിയപ്പോൾ ഇവരെ കൂടാതെ Colin Firth, Daniel Mays, Richard Madden എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Roger Deakins  ഛായാഗ്രഹണം  നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Lee Smith ഉം സംഗീതം Thomas Newman യും ആയിരുന്നു.. DreamWorks Pictures, Reliance Entertainment, New Republic Pictures, Mogambo, Neal Street Productions, Amblin Partners എന്നിവരുടെ ബന്നേറിൽ Sam Mendes, Pippa Harris, Jayne-Ann Tenggren, Callum McDougall, Brian Oliver എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

92nd Academy Awards യിൽ പത്തു നോമിനേഷൻ നേടിയ ഈ ചിത്രത്തിന് 77th Golden Globe Awards യിലെ Best Motion Picture – Drama, Best Director കൂടാതെ 73rd British Academy Film Awards യിലെ Best Film ഉം കൂടാതെ ഏഴു അവാർഡുകളും Producers Guild of America Award for Best Theatrical Motion Picture അവാർഡും ലഭിച്ചു... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി.. ഒരു മികച്ച അനുഭവം

No comments:

Post a Comment