Oriol Paulo യുടെ ഇതേ പേരിലുള്ള സ്പാനിഷ് ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്ക ആയ ഈ ഹിന്ദി മിസ്ടറി ത്രില്ലെർ ചിത്രം ജീത്തു ജോസഫ് ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്‌തത്....
ചിത്രം പറയുന്നത് അജയ് പുരിയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കഥയാണ്.. അജയ് ഭാര്യ മായവർമയെ കൊന്നു അവളുടെ സ്വത്ത് കൈക്കലാക്കി ഋതു എന്നാ കാമുകിക്കൊപ്പം താമസിക്കാൻ പദ്ധതിയിടുന്നു... ഭാര്യയെ കൊന്നു മോർച്ചറിയൽ എത്തിച്ചെങ്കിലും അവിടെ വച്ചു അവളുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കാണാത്തുവന്നതും അത് അന്വേഷിച് SP Jairaj Rawal ഉം സംഘവും എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
അജയ് പുരി ആയി ഇമ്രാൻ ഹാഷ്മി എത്തിയ ചിത്രത്തിൽ SP Jairaj Rawal ആയി ഋഷി കപൂരും മായ വർമ ആയി ശോഭിത ധുപാലിയും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു... ഇവരെ കൂടാതെ വേദിക, രുക്ഷർ റഹ്മാൻ, താര സിംഗ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Arko, Kumaar, Manoj Muntashir, Sameer Anjaan എന്നിവരുടെ വരികൾക്ക് Shamir Tandon, Arko, Tanishk Bagchi എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്... Clinton Cerejo ന്റേതാണ് ബിജിഎം...
Azure Entertainment, Viacom18 Motion Pictures എന്നിവരുടെ ബന്നേറിൽ Viacom18 Motion Pictures, Sunir Kheterpal എന്നിവർ ചേർന്നു നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ് ഉം എഡിറ്റിംഗ് അയൂബ് ഖാൻഉം ആയിരുന്നു..
ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചില്ല.... ഒറിജിനൽ കണ്ടത് കൊണ്ട് ആണ് എന്ന് തോനുന്നു വലിയ ഇഷ്ടം ആയില്ല....

No comments:
Post a Comment