Wednesday, February 19, 2020

Oliyampukal



Dennis Joseph തിരക്കഥ എഴുതി  ഹരിഹരൻ സംവിധാനം ചെയ്ത ഈ മലയാള പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിൽ മമ്മൂട്ടി, രേഖ, തിലകൻ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് അറക്കൽ ബേബി മാത്യുവിന്റെ കഥയാണ്... തന്റെ അച്ഛൻ മരിച്ചത് ആക്‌സിഡന്റിൽ അല്ല എന്ന് മനസിലാകുന്ന ബേബി, അവരെ ഒരു പാഠം പഠിപ്പിക്കാൻ ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...

ബേബി മാത്യു ആയി മമ്മൂക്ക എത്തിയ ചിത്രത്തിൽ ജോയ് മാത്യു ആയി തിലകൻ സാർ എത്തി.... രേഖ ഉഷ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ സുമകുമാരൻ തോമസ് എന്നാ കഥാപാത്രം ആയപ്പോൾ ഇവരെ കൂടാതെ സായികുമാർ, രാജൻ പി ദേവ്, കീരിക്കാടൻ ജോസ്, ജഗതി ചേട്ടൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

O. N. V. Kurup ഇന്റെ വരികൾക്ക് M S Viswanathan സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദകുട്ടനും എഡിറ്റിംഗ് എം എസ് മണിയും ആയിരുന്നു...

K R G എന്റർപ്രൈസസ് ഇന്റെ ബന്നേറിൽ KG Rajagopal നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തിയ എന്നാണ് അറിവ്.... പ്രധിനിധി എന്നാ പേരിൽ തെലുഗിൽ മൊഴിമാറ്റി ഇറക്കിയ ഈ ചിത്രം ഒരു നല്ല അനുഭവം ആയിരുന്നു....

No comments:

Post a Comment