Tuesday, February 11, 2020

Mardaani 2(hindi)



Gopi Puthran കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ ക്രൈം ത്രില്ലെർ അദേഹത്തിന്റെ തിരക്കഥയിൽ തന്നെ വന്ന മർദാനി എന്നാ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്...

ചിത്രം പറയുന്നത് സണ്ണിയുടെ കഥയാണ്..രാജസ്ഥാനിലെ  കോട്ടയിൽ  പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലുന്ന സണ്ണിയെ തേടിയുള്ള ശിവാനി ശിവാജി റോയുടെ യാത്രയും അവരിൽ നിന്നും രക്ഷപെടാൻ സണ്ണി നടത്തുന്ന സംഭവങ്ങളും കോർത്തിണക്കി ഒരു cat and mouse സ്വഭാവത്തിൽ ആണ് ചിത്രം എടുത്തിട്ടുള്ളത്...

ശിവാനി ആയി റാണി മുഖർജി വീണ്ടും എത്തിയപ്പോൾ സണ്ണി എന്നാ കഥാപാത്രം ആയി എത്തിയ വിശാൽ ജേതാവാലിന്റെ അഭിനയം കണ്ടു നോക്കി നിൽക്കാനേ കഴിയു....വില്ലത്തരത്തിന്റെ മൂർത്തി ഭാവം... ചില ഇടങ്ങളിൽ ശവനിയെ കടത്തി വെട്ടി സണ്ണി.. ശ്രുതി ബാപ്പനയുടെ ഭാരതി, രാഗേഷ് ശർമയുടെ അമിത് ശർമ എന്നി കഥാപാത്രങ്ങളും മികച്ചത് തന്നെ...

John Stewart Eduri സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Monisha Baldawa ഉം ഛായാഗ്രഹണം Jishnu Bhattacharjee യും ആയിരുന്നു.. Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണവും നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു.. ഒരു മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രം എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു...

No comments:

Post a Comment