A. R. Murugadoss കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ രജനികാന്ത്, നയൻതാര, നിവേദിത തോമസ്, സുനിൽ ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് ആദിത്യ അരുണാചലം എന്നാ പോലീസ് ഓഫീസറുടെ കഥയാണ്... ബോംബയിൽ എത്തുന്ന അദ്ദേഹത്തിനും അദേഹത്തിന്റെ മകൾക്കും അവിടെ വച്ചു അജയ് മൽഹോത്ര എന്നാ ഒരു ഡ്രഗ് ഡീലറുമായി കൊമ്പുകോർക്കേണ്ടി വരുന്നു... അതിനിടെ അയാളെ കൊല്ലാൻ ആദിത്യ പ്ലാൻ ചെയ്യുന്നതോടെ അദ്ദേഹത്തിന് ഹരി ചോപ്ര എന്നാ ഇന്റർനാഷണൽ ഡ്രഗ് മാഫിയ തലവനുമായി ശത്രുതയിൽ ഏർപെടേണ്ടി വരുന്നന്നതും അതിന്റെ ഫലമായി നടക്കുന്ന സംഭാവങ്ങൾ ആണ് ചിത്രം പറയുന്നത്...
ആദിത്യ അരുണാചലം ആയി രജനി എത്തിയ ചിത്രത്തിൽ അജയ് മൽഹോത്ര എന്നാ വില്ലൻ കഥാപാത്രത്തെ സുനിൽ ഷെട്ടി അവതരിപിച്ചു... വല്ലി എന്നാ ആദിത്യയുടെ മകൾ വേഷം നിവേദിത തോമസ് കൈകാര്യം ചെയ്തപ്പോൾ നയൻതാര ലില്ലി എന്നാ ആദിത്യയുടെ പ്രണയിനി ആയി ചിത്രത്തിൽ ഉണ്ട്.. ഇവരെ കൂടാതെ യോഗി ബാബു, പ്രതീക് ബബ്ബർ, നവാബ് ശാഹ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
വിവേക്, അരുൺ രാജ് കാമരാജ്, യോഗി ബാബു, സെന്തുഴൻ എന്നിവരുടെ വരികൾക്ക് Anirudh Ravichander ഈണമിട്ട ഇതിലെ ഗാനങ്ങൾ Gaana, Rubax audio എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..
Santosh Sivan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു.. Lyca Productions ഇന്റെ ബന്നേറിൽ Allirajah Subaskaran നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രത്തിൽ ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി എന്നാണ് അറിവ്... ഒരു വട്ടം കാണാം

No comments:
Post a Comment