Sunday, February 2, 2020

Mamangam



സജീവ് പിള്ളയുടെ കഥയ്ക് Shankar Ramakrishnan കഥയെഴുതി M. Padmakumar സംവിധാനം ചെയ്ത ഈ മലയാളം പീരിയഡ് ആക്ഷൻ ചിത്രം Kavya Film Company യുടെ ബന്നേറിൽ Venu Kunnappilly നിർമിക്കുകയും വിതരണം നടത്തുകയും ചെയ്തു..

ചിത്രം പറയുന്നത് പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ ഭാരതപുഴയുടെ അടുത്ത് തിരുനാവായ ക്ഷേത്രത്തിൽ നടക്കുന്ന മാമാങ്ക മഹോത്സവും അതിനോട് അനുബന്ധിച്ചു സാമൂതിരിയെ പറിച്ചു മാറ്റാൻ ചാവേറുകൾ നടത്തുന്ന യുദ്ധങ്ങളുടെയും കഥയാണ്... അങ്ങനെ ഒരു യുദ്ധ കാലത്ത് ചന്ദ്രോത് വലിയ പണിക്കർ സാമൂതിരിയെ യുദ്ധത്തിൽ തോൽപിക്കാൻ ഇറങ്ങുന്നതും പക്ഷെ അതിൽ തോറ്റു രക്ഷപെടുകയും ചെയ്യുന്നു...അവിടെ നിന്നും രക്ഷപെട്ട ചന്ദ്രോത് പണിക്കരെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്ന ചാവേറുകുലം   പിന്നീട് ഇരുപത്തിനാലു വർഷങ്ങൾക് ഇപ്പുറം ചന്ദ്രോത് പണിക്കരും അദേഹത്തിന്റെ ആന്തരവൻ ചന്തുണ്ണിയിലും എത്തുന്നതും അവരിലൂടെ വീണ്ടും ഒരു മാമാങ്ക യുദ്ധത്തിന്റെ പുറപ്പാടും, അതിൽ അവർ അതിൽ വിജയിക്കുമോ എന്നും, അന്ന്  അവിടെ നിന്നും രക്ഷപെട്ട പണികർക് പിന്നീട് എന്ത് സംഭവിച്ചു എന്നൊക്കെയാണ് ചിത്രം നമ്മളോട് പിന്നീട് പറയുനത്...

ചാദ്രോത് വലിയ പണിക്കർ ആയി മമ്മൂക്ക എത്തിയപ്പോൾ ചന്തുണ്ണി ആയി അച്യുതനും, ചന്ദ്രോത് പണിക്കർ ആയി ഉണ്ണി മുകുന്ദനും എത്തി... തലച്ചെന്നോർ എന്നാ കഥാപാത്രം ആയി സിദ്ദിഖ് ഇക്ക എത്തിയപ്പോൾ മണികണ്ഠൻ ആചാരി കുങ്കൻ ആയും പ്രാചി ടെഹ്‌ലൻ ഉണ്ണിമായ ആയും എത്തി... ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മണികണ്ഠൻ, സുദേവ് നായർ, ഇനിയ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Rafeeq Ahamed, Ajay Gopal എന്നിവരുടെ വരികൾക്ക് M. Jayachandran ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music, T-Series എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. മലയാളം അല്ലാതെ ഹിന്ദി തമിഴ് തെലുഗ് ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഹിന്ദി ഗാനങ്ങളുടെ വരികൾ Manoj Yadav യും തമിഴ് വരികൾ  Palani Bharathi യും തെലുഗു വരികൾ Bhuvanachandra യും ആയിരുന്നു... Sanchit Balhara, Ankit Balhara എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ..

Manoj Pillai ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Raja Mohammad ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ആവറേജ് പ്രകടനം നടത്തി...അച്യുതന്റെ അഭിനയം കാണാൻ മാത്രം ഒരു വട്ടം കാണാം...

No comments:

Post a Comment