Rensil D'Silva, Sameer Arora എന്നിവരുടെ കഥയ്ക് Rensil D'Silva, Sameer Arora, Jeethu Joseph, K. Manikandan എന്നിവർ ചേർന്നു തിരക്കഥ രചിച്ചു Jeethu Joseph സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ കാർത്തി, ജ്യോതിക, സത്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് പാർവതിയുടെ കഥയാണ്... പണ്ട് എങ്ങോട്ടാ നാട് വിട്ടു പോയ അനിൻ ശരവണൻ തിരിച്ചു വരും എന്നാ വിശ്വാസത്തിൽ അച്ഛൻ ജ്ഞാനമൂർത്തി അമ്മ പദ്മ എന്നിവർക്ക് ഒപ്പം ജീവിക്കുന്ന അവളുടെ അരികിലേക് അച്ഛൻ വർഷങ്ങൾക് ഇപ്പുറം ശരവണനേ കണ്ടുപിടിച്ചു വീട്ടിലേക് കൊണ്ടുവരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
പാർവതി ആയി ജ്യോതിക എത്തിയ ചിത്രത്തിൽ ശരവണൻ/വിക്കി ആയി കാർത്തിയും ജ്ഞാനമൂർത്തി ആയി സത്യര്ജും എത്തി... സഞ്ജന എന്നാ ശരവണന്റെ സ്നേഹിനി കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അന്സന് പോൾ, ബാല, ഹരീഷ് പേരാടി എന്നിവർ മറ്റു കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Karthik Netha, Vivek എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ട ഇതിലെ ഗാനങ്ങൾ ലഹരി മ്യൂസിക് ആണ് വിതരണം നടത്തിയത്... Ramajogayya Sastry ആണ് തെലുങ്ക് ഗാനങ്ങൾക് വരികൾ എഴുതിയത്...
R. D. Rajasekhar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് V. S. Vinayak ആയിരുന്നു.. Viacom 18 Motion Pictures,
Parallel Minds Productions എന്നിവരുടെ ബന്നേറിൽ Viacom 18 Motion Pictures, Suraj Sadanah എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും സമ്മിശ്ര പ്രതികരണവും ബോക്സ് ഓഫീസിൽ വലിയ വിജയം അല്ലാതെയും ഒതുങ്ങി.... ഒരു വട്ടം കണ്ടു മറക്കാം....

No comments:
Post a Comment