Thursday, February 13, 2020

The Forgotten Army - Azaadi Ke Liye (hindi mini web series)



"മേരി ആംഖോ മേ,യെ ചെഹ്റാ തേരാ "

കബീർ ഖാൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി മിനി വെബ് സീരിസിൽ സണ്ണി കൗശൽ, എം കെ റൈന, ഷർവാണി വാഗ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് സോധിയുടെ കഥയാണ്.. കൊച്ചുമോനെ മകനെയും കാണാൻ സിങ്കപ്പൂർ എത്തുന്ന സോധിക്,  സിംഗപ്പൂരിൽ ആ സമയം നടന്നുകൊണ്ടിരുന്ന പ്രശങ്ങൾ കാരണം കൊച്ചുമകനും  അവന്റെ കൂട്ടുകാരെയും കൂട്ടി അവിടെ നിന്ന് രക്ഷപെടേണ്ടി വരുന്നു... ആ യാത്രയിൽ വച്ചു അവർ സോധി നേതാജിയുടെ INA യുടെ ഭാഗം ആയിരുന്നു അറിയുന്നതും അതിലുടെ അദേഹത്തിന്റെയും(സോധി) കൂട്ടുകാരുടെയും വീരോചിതവും വേദനജനകമായ കഥ അറിയുന്നതും ആണ്  കഥാസാരം സാരം..

സോധി ആയി സണ്ണി കൗശൽ/എം കെ റൈന എന്നിവർ എത്തിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രണയിനി മായ എന്നാ കഥാപാത്രത്തെ  ഷർവാണി വാഗ് അവതരിപ്പിച്ചു.. അഖിൽ അയ്യർ ശ്രീധർ എന്നാ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ രോഹിത് ചൗധരി, ടി ജെ ബാനു, കരൺവീർ  മൽഹോത്ര എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

Kabir Khan Films Pvt. Ltd ഇന്റെ ബന്നേറിൽ അദ്ദേഹം തന്നെ നിർമിച്ച ഈ സീരീസ് ഷാരുഖ് ഖാൻ ആണ് narrate ചെയ്തിരിക്കുന്നത്... Pritam ആണ് ആ ഒന്നൊന്നര തീം മ്യൂസിക് കമ്പോസർ.. ഇപ്പോഴും അത് കാതുകളിൽ മുഴങ്ങുന്നു..

Amazon Video  വിതരണം നടത്തിയ ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണവും  പ്രയക്ഷകർക് ഇടയിൽ മികച്ച  അഭിപ്രായവും നേടി വരുന്നു... ശരിക്കും ഒരു "പൊളി പൊളി പോ പൊളി " സീരീസ്.. just dont miss it..വെറും അഞ്ചു എപ്പിസോഡ് മാത്രേ ഉള്ളു..

No comments:

Post a Comment