Thursday, February 27, 2020

Bodies at Rest (chinese)



Renny Harlin കഥയെഴുതി സംവിധാനം ചെയ്ത ഈ ചൈനീസ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ Nick Cheung, Richie Jen, and Yang Zi എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Chen Jia Hao കൂടാതെ അദേഹത്തിന്റെ അസിസ്റ്റന്റ് ലിൻ എന്നിവർ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്... ഒരു ക്രിസ്മസ്  തലേന്ന് അവർ ജോലി ചെയ്യുന്ന  ശവശരീരങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് മുഖംമൂടി ധരിച്ച മൂന്നു പേര് ഒരു ബുള്ളറ്റ് തേടി എത്തുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

Chen Jia Hao ആയി Nick Cheung എത്തിയ ചിത്രത്തിൽ Lynn ആയി Yang Zi യും ക്രിസ്മസ് അപ്പൂപ്പൻ മുഖമൂടിയിൽ Richie Jen യും എത്തി...

Anthony Chue സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Cheung Ka-fai യും
ഛായാഗ്രഹണം Anthony Pun Yiu Ming യും നിർവഹിച്ചു.. 43rd Hong Kong International Film Festival യിൽ ആദ്യ പ്രദര്ശനം നടത്തിയ ഈ ചിത്രം Media Asia, Wanda Media എന്നി പ്രൊഡക്ഷൻ കമ്പനികൾ ചേർന്നാണ് നിർമിച്ചതും വിതരണം നടത്തിയതും...

Far East Film Festival, Edinburgh International Film Festival എന്നിവിടങ്ങളിൽ നിറകൈയടിയോടെ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ മികച്ച പ്രദർശനം നടത്തുകയും ചെയ്തു... ത്രില്ലെർ ചിത്രങ്ങൾ കാണുന്നവർക് ഒന്നു കണ്ടു നോകാം... ഒരു നല്ല അനുഭവം..

No comments:

Post a Comment