Thursday, February 13, 2020

Ghost(hindi)



Vikram Bhatt കഥയെഴുതി സംവിധാനം  ചെയ്ത ഈ ഹിന്ദി ഹൊറർ ത്രില്ലെർ ചിത്രത്തിന്റെ ഡയലോഗ് Vikram Bhatt, Srivinay Salian എന്നിവർ ചേർന്നാണ് എഴുതിയത്...

ബർക്ക ഖന്നയുടെ മരണത്തിനു കാരണക്കാരൻ ആയി അവളുടെ ഭർത്താവ് കരൺ ഖന്നയെ പോലീസ് അറസ്റ്റ് ചെയ്യുന്നു.. അതിനിടെ കരണിന്റെ വകീൽ സിമ്രൻ അവനെ സഹായിക്കാൻ വരുന്നതും അതിനിടെ ഒരു ആത്മാവ് അവന്റെയും സിമ്രന്റെയും ഇടയിൽ വരുന്നതോടെ  നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്....

Sanaya Irani സിമ്രാൻ സിംഗ് എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ കരൺ ഖന്ന ആയി ശിവം ഭാർഗ്ഗവയും, സിമ്രന്റെ അച്ഛൻ ഡോക്ടർ സിംഗ് എന്നാ കഥാപാത്രം ആയി സംവിധായകൻ എത്തിയപ്പോൾ Caroline Wilde റേച്ചൽ എന്ന കഥാപാത്രം ആയും ഗാരി ഹെറോൺ  Francis D'Zouza എന്നാ ജഡ്ജ് കഥാപാത്രം ആയും എത്തി....

Sangeet, Siddharth Haldipur എന്നിവർ ചേർന്നു ബി ജി എം ചെയ്ത ചിത്രത്തിന്റെ സംഗീതം Nayeem –Shabir, Sanjeev–Darshan, Arko Pravo Mukherjee, Sonal Pradhan, Vinay Ram Tiwari എന്നിവർ ചേർന്നാണ് ചെയ്‍തത്... Prakash Kutty ഛായാഗ്രഹണവും Kuldip Mehan എഡിറ്റിംഗ് ഉം നിർവഹിച്ചു..

Pooja Entertainment, Vashu Bhagnani Production എന്നിവരുടെ ബന്നേറിൽ Vashu Bhagnani, Vikram Bhatt എന്നിവർ നിർമിച്ച ചിത്രം Pen Marudhar Cine Entertainment ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മോശം പ്രകടനം നടത്തിയ ചിത്രം ഒരു വട്ടം കണ്ടു മറക്കാം..

No comments:

Post a Comment