Wednesday, February 19, 2020

Sangathamizhan(tamil)



വിജയ് ചന്ദർ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ വിജയ് സേതുപതി, റാഷി ഖാന, നിവേദ പെതുരാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....

ചിത്രം പറയുന്നത് മുരുകന്റെ കഥയാണ്.. സൂരി എന്നാ കൂട്ടുകാരന്റെ കൂടെ ചെന്നൈയിൽ സിനിമയിൽ അഭിനയിക്കാൻ നടക്കുന്ന മുരുഗൻ അതിനിടെ കമാലിനി എന്നാ പെൺകുട്ടിയെ പരിചപ്പെടുന്നതും പക്ഷെ അവളിലൂടെ അദ്ദേഹം അവളുടെ അച്ഛൻ സഞ്ജയ്‌ എന്നാ വലിയ  ബിസിനസ്സ്മാനെ പരിചയപെടുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

മുരുഗൻ/സംഗതമിഴൻ എന്നാ ഇരട്ടവേഷങ്ങളിൽ വിജയ് സേതുപതി എത്തിയ ചിത്രത്തിൽ കമാലിനി ആയി റാഷി ഖന്നയും, തേൻമൊഴി എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി നിവേദിത പെതുരാജ് ഉം സഞ്ജയ്‌ എന്നാ വില്ലൻ വേഷത്തിൽ രവി കിഷനും എത്തി.. ഇവരെ കൂടാതെ ശ്രീമാൻ, അശുതോഷ് റാണ, രാജേന്ദ്രൻ എന്നിവർ മറ്റു കഥപാത്രങ്ങളെ അവതരിപ്പിച്ചു...

Viveka, Madhan Karky, Ku. Karthik,  Prakash Francis എന്നിവരുടെ വരികൾക്ക് Vivek-Mervin ആണ് ചിത്രത്തിലെ ഗാനങ്ങൾക് ഈണമിട്ടത്... Sony Music India ഈ ഗാനങ്ങൾ വിതരണം നടത്തി..

R. Velraj ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L. ആയിരുന്നു.. Vijaya Productions ഇന്റെ ബന്നേറിൽ Bharathi Reddy നിർമിച്ച ചിത്രം Libra Productions ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫിസിലും പരാജയം ആയിരുന്നു... സമയം ഉണ്ടെങ്കിൽ വെറുതെ കാണാം....

No comments:

Post a Comment