Sunday, February 9, 2020

Chola



K V Manikandan, Sanal Kumar Sasidharan എന്നിവർ കഥയും തിരക്കഥയും രചിച്ചു Sanal Kumar Sasidharan സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ ത്രില്ലെർ ചിത്രത്തിൽ ജോജു ജോർജ്, നിമിഷ സഞ്ജയൻ, അഖിൽ വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ജാനകി, ആശാൻ, ജാനകിയുടെ കാമുകൻ
എന്നിവരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്... ഒരു സ്കൂൾ പെൺകുട്ടി തന്റെ കാമുകനും അയാളുടെ "ആശാൻ" എന്ന് വിളിക്കുന്ന അയാളുടെ കൂട്ടുകാരന്റെയും കൂടെ വീട്ടിൽ നിന്നും നഗരം കാണാൻ ഇറങ്ങിവരുന്നു  ..അവർ പിന്നീട് നടത്തുന്ന യാത്രയും അതിനിടെ ആശാൻ ജാനകിയെ പ്രാപിക്കുന്നതും ചെയ്യുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്....

ആശാൻ ആയി ജോജു എത്തിയ ചിത്രത്തിൽ ജാനകി ആയി നിമിഷവും അവളുടെ കാമുകൻ വേഷത്തിൽ അഖിൽ വിശ്വനാഥും എത്തി... മൂന്ന് പേരും ഒന്നിലൊന്നു മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ഇതിൽ ആരാണ് മികച്ചത എന്ന് ചോദിച്ചാൽ കാണുന്നവൻ കുഴയും... പ്രായക്ഷകനെ മാനസികമായി തളർത്തുന്ന പല ആക്രമാസക്തമായ സീനുകളാൽ നിറഞ്ഞ ചിത്രം കണ്ടിരിക്കാൻ കുറച്ചു പാടായി എന്നിക്... അതിൽ Basil Joseph ഇന്റെ ആ വല്ലാത്ത ബി ജി എം ഉം കൂടെ ആയപ്പോൾ ശരിക്കും പ്രകോപനം(irritation) വന്നു...

Ajith Aacharya ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകൻ Sanal Kumar Sasidharan തന്നെ ആയിരുന്നു... Appu Pathu Pappu Productiuon House ഇന്റെ ബന്നേറിൽ ഷാജി മാത്യു, അരുണ മാത്യു എന്നിവർ നിർമിച്ച ചിത്രം Showbiz Studios ആണ് വിതരണം നടത്തിയത്ത്....

Venice International Film Festival ഇന്റെ Orizonti Competition, Geneva International Film Festival ഇന്റെ International Feature Competition,  കൂടാതെ Tokyo Filmex ഇന്റെ International Competition എന്നിവിടങ്ങളിൽ നിറഞ്ഞ കൈയടിയോടെ പ്രദർശനം നടത്തിയ ഈ ചിത്രത്തിലെ  അഭിനയത്തിന് നിമിഷയ്ക് മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡും, ജോജുവിന്‌ മികച്ച സ്വഭാവനടന്‍  ഉള്ള അവാർഡും ലഭിച്ചിരിരുന്നു....

വാൽക്ഷണം:
 കണ്ടിരിക്കാം എന്ന് ഉറപ്പ് ഉണ്ടേൽ മാത്രം കാണുക.. കാണാൻ നല്ല മനക്കട്ടി ആവശ്യം ഉണ്ട്...

No comments:

Post a Comment