Saturday, February 8, 2020

Knives out(english)



"കിഡ്‌ലോ കിടിലം "

Rian Johnson കഥയെഴുതി സംവിധാനം ചെയ്ത ഈ സമന്വയ അമേരിക്കൻ ക്രൈം ത്രില്ലെർ ചിത്രത്തിൽ Daniel Craig, Chris Evans, Ana de Armas, Jamie Lee Curtis, Michael Shannon, Don Johnson, Toni Collette, Lakeith Stanfield, Katherine Langford, Jaeden Martell, and Christopher Plummer എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....

ചിത്രം തുടങ്ങുന്നത് ഒരു വലിയ ജന്മദിനാഘോഷത്തിൽ നിന്നും ആണ്.. അന്ന്  അവിടെ  തന്റെ എൺപത്തിഅഞ്ചാം ജന്മദിനം ആഘോഷിക്കുന്ന Harlan Thrombey എന്നാ ആ വലിയ പണക്കാരനായ ക്രൈം നോവലിസ്റ്റ്, പക്ഷെ അടുത്ത ദിവസം കഴുത്തു വെട്ടി കൊന്ന നിലയിൽ കാണുപെടുകയും  അതിനോട് അനുബന്ധിച്ചു പോലീസും Benoit Blanc എന്നാ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവും നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Benoit Blanc എന്നാ ഡിറ്റക്റ്റീവ് ആയി Daniel Craig എത്തിയ ചിത്രത്തിൽ Marta Cabrera എന്നാ ഹർലാന്റെ നേഴ്സ് ആയി Chris Evans എത്തി.. Harlan Thrombey എന്നാ കഥാപാത്രത്തെ Christopher Plummer അവതരിപ്പിച്ചപ്പോൾ Chris Evans ഇന്റെ Hugh Ransom Drysdale ഉം കൂടാതെ മറ്റുള്ളവരും അവരുടെ റോൾ ഭംഗിയായി അവതരിപ്പിച്ചു..

Nathan Johnson സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Bob Ducsay ഉം ഛായാഗ്രഹണം Steve Yedlin ആയിരുന്നു... Media Rights Capital, T-Street എന്നിവരുടെ ബന്നേറിൽ സംവിധായകനും Ram Bergman ഉം നിർമിച്ച ഈ ചിത്രം Lionsgate ആണ് വിതരണം നടത്തിയത്...

2019യിലെ Toronto International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയം ആകുകയും ചെയ്തു...

77th Golden Globe Awards യിലെ Best Motion Picture, Best Actor, Best Actress നോമിനേഷൻ നേടിയ ചിത്രം 73rd British Academy Film Awards, 92nd Academy Awards എന്നിവിടങ്ങളിൽ Best Original Screenplay നോമിനേഷനും നേടി... ഇത് കൂടാതെ American Film Institute, National Board of Review, Time Magazine എന്നിവരുടെ ബെസ്റ്റ് മൂവി ഓഫ് 2019 ഇതായിരുന്നു..

ഒരു രണ്ടാം ഭാഗത്തിന്റെ ചർച്ച നടന്നുകൊണ്ടിരികുന്ന ഈ ചിത്രം ശരിക്കും ഒരു മികച്ച അനുഭവം ആയിരുന്നു... ആരാണ് ശരിക്കും കൊലയാളി എന്ന് ഒരു സെക്കന്റ്‌ പോലും പ്രയക്ഷകന്‌ പിടികൊടുക്കാതെ കൊണ്ട് പോയ ചിത്രം... ഒരു മികച്ച ആണ് അനുഭവം..

വാൽഷണം:
"My House, My Rules, My Coffee"

No comments:

Post a Comment