Saturday, February 8, 2020

Aaviri(telugu)



രവി ബാബു, സത്യാനന്ദ് എന്നിവരുടെ കഥയും തിരക്കഥയും രചിച്ച ഈ തെലുഗ് ഹോർറോർ ത്രില്ലെർ ചിത്രം തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ രവി ബാബു ആണ് സംവിധാനവും അഭിനയിക്കുകയും ചെയ്തത്....

ചിത്രം പറയുനത് രാജ്ഉം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... തങ്ങളുടെ വലിയ മകളുടെ മരണത്തിനു ശേഷം 1920 യിൽ നിർമിച്ച ഒരു പഴയ കെട്ടിടത്തിലേക് അവർ മാറുന്നതും അവിടെ വച്ചു മുന്നി എന്ന ചെറിയ മകൾളെ ഒരു സൂപ്പർനാച്ചുറൽ ശക്തി പിടിക്കുനതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്...

രാജ് ആയി രവി ബാബു എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ ഭാര്യാ ലീന ആയി നേഹ ചൗഹാൻ എത്തി... മുന്നി എന്നാ കഥപാത്രത്തെ ശ്രീമുക്ത അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ കാശി വിശ്വനാഥ്, മുക്ക്തർ ഖാൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....

ഫ്ലയിങ് ഫ്രോഗ്‌സിന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മാർത്താണ്ഡ കെ വെങ്കിടേഷും, സംഗീതം വൈദ്ധ്യയും ആയിരുന്നു.. സുധാകർ റെഡ്‌ഡി ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തു... ദിൽ രാജു ആണ് ചിത്രത്തിന്റെ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മോശം അഭിപ്രായം നേടിയ ചിത്രം വേണേൽ വെറുതെ ഒന്ന് കണ്ടു മറക്കാം...

No comments:

Post a Comment