രൂപ രോ കഥയെഴുതി സംവിധാനം ചെയ്ത ഈ കണ്ണട ഡ്രാമയിൽ തേജു ബെലവാടി, നമിത് ഗൗഡ, ശരത് ഗൗഡ, കാർത്തിക് ആചാരി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുനത്ത് മീരയുടെ കഥയാണ്...90's യിലാണ് കഥ നടക്കുന്നത്... അവിടെ നമ്മളെ മീരയുടെ സ്കൂൾ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങലേക്ക് സംവിധയിക നമ്മളെ ക്ഷണിക്കുകയും അതിലൂടെ മീരയുടെ യൗവനവും അവളുടെ പ്രണയവും, വിരഹവും, ഒറ്റപ്പെടലും അങ്ങനെ പല അവസ്ഥകളിലേക്കും അവളുടെ ആ കൊച്ചു ജീവിതത്തിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നു.. ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത് അവളുടെ പ്രണയവും അതിനിടെ ആ പ്രണയം എങ്ങനെ ആണ് അവുടെ ജീവിതം കീഴ്മേൽ മറിക്കാൻ കാരണം ആകുന്നു എന്നാണ്..
മീര ആയി എത്തിയ തേജു ബെലവാടി എത്തിയ ചിത്രത്തിൽ മധു എന്നാ മീരയുടെ പ്രണയമായി നിശ്ചിന്ത് കടോറിയും, രാജു ആയി ശരത് ഗൗഡയും,പ്രജ്വൽ ആയി നാമിത് ഗൗഡയും എത്തി.. ഇവരെ കൂടാതെ കശ്യപ്, രേണു ജെയിൻ, ആര്യൻ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട് ....
സഹദേവ് കെൽവാദി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് പ്രദീപ് നായകും സംഗീതം അപരിജിത് സ്‌റീസും ആയിരുന്നു... 90 കിഡ്സിനു ശരിക്കും ഒരു നൊസ്റ്റാൾജിയ ആണ് ഈ ചിത്രം...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി.. ചിത്രത്തിൽ 90'സ് യിലേക്ക് നമ്മളെ/എന്നെ കൂട്ടികൊണ്ട പോകുന്ന പല സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും അതിന്റെ ഭംഗിയും... ഒരു മികച്ച അനുഭവം..

No comments:
Post a Comment