റിതിഷ് റാണ, തേജ ആർ എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ തെലുഗ് ത്രില്ലെർ ചിത്രം റിതിഷ് റാണ ആണ് സംവിധാനം ചെയ്തത്....
ചിത്രം പറയുന്നത് ബാബു,യേശുദാസ് എന്നിവരുടെ കഥയാണ്.. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അവർ ഒരു ദിനം അധികം പൈസ ഉണ്ടാകാൻ ഒരു കള്ളത്തരം ചെയ്യാൻ ഇറങ്ങുന്നതും പക്ഷെ അത് കാരണം അവരുടെ ജീവിതത്തിലേക്ക് പുതിയ അതിഥികൾ എത്തുന്നതോട് കൂടെ അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭാവനകൾ ആണ് ചിത്രം നമ്മളോട് പറയുനത്ത്..
ബാബു ആയി ശ്രീ സിംഹ എത്തിയ ചിത്രത്തിൽ യേശുദാസ് ആയി സത്യ എത്തി... നരേഷ് അഗസ്ത്യ അഭി എന്നാ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ രോഹിണി, ബ്രഹ്മജി, അതുല്യ ചന്ദ്ര, കിഷോർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
സുരേഷ് സാരംഗം ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കാർത്തികാ ശ്രീനിവാസും സംഗീതം കാള ഭൈരവനും ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് അറിവ്... ഒരു മികച്ച അനുഭവം..

No comments:
Post a Comment