Sebastian Gutierrez കഥയെഴുതി Halle Berry, Robert Downey Jr., Charles S. Dutton എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ച ഈ ഇംഗ്ലീഷ് സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് Dr. Miranda Grey എന്നാ സൈക്കാട്രിസ്ന്റെ കഥയാണ്.
Woodward Penitentiary യിലെ ഡോക്ടർ ആയ മിറാൻഡാ ഒരു രാത്രി ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക് വരുമ്പോൾ, തന്റെ കാറിനു ഇടയിൽ പെടാൻ പോകുന്ന കുട്ട്യേ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആക്‌സിഡന്റിൽ അകപ്പെടുന്നു.... പക്ഷെ അടുത്ത ദിനം ഉറക്കം ഉണർന്ന മിറാൻഡ താൻ തന്റെ തന്നെ മെന്റൽ ഹോസ്പിറ്റലിൽ ഭർത്താവിനെ കൊന്ന കുറ്റത്തിന് തടവിൽ ആണ് എന്ന് അറിയുന്നതും, അതിന്റെ സത്യാവസ്ഥ അറിയാൻ ഉള്ള അവരുടെ യാത്രയിൽ അവരെ ഒരു പ്രേതം തേടിയെത്തുന്നോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Dr. Miranda Grey ആയി Halle Berry എത്തിയ ചിത്രത്തിൽ Dr. Pete Graham എന്നാ അവരുടെ സുഹൃത് ആയി Robert Downey Jr. എത്തി.. ഗ്രെയുടെ ഭർത്താവ് Dr. Douglas Grey ആയി Charles S. Dutton എത്തിയാപ്പോൾ ഇവരെ കൂടാതെ John Carroll Lynch, Penélope Cruz, Bernard Hill എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
John Ottman, Lior Rosner എന്നിവർ ചേർന്നു ചിത്രത്തിന്റെ ഭീകര സംഗീതം ചിട്ടപ്പെടുത്തിയപ്പോൾ Matthew Libatique ഛായാഗ്രഹണവും Yannick Kergoat എഡിറ്റിംഗും നിർവഹിച്ചു..
Dark Castle Entertainment, Columbia Pictures എനിവരുടെ ബന്നേറിൽ Robert Zemeckis, Joel Silver, Susan Levin എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures, Sony Pictures Releasing എന്നിവർ ചേർന്നാന്ന് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നല്ല വിജയം ആയിരുന്നു.. 2004 യിലെ Teen Choice Awards യിലെ Choice Movie Actress ആയി halle berry ഈ ചിത്രത്തിലെ അഭിനയത്തിനു തിരഞ്ഞെടുക്കപെട്ടപ്പോൾ Black Reel Awards, Kids Choice Awards, Image Awards, MTV Movie Awards, Teen Choice Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും ചിത്രം പ്രദർശനം നടത്തുകയും പല നോമിനേഷൻസ് വാങ്ങുകയും ചെയ്തു... ഹോർറോർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോകാം.. നിങ്ങളെ ഒന്ന് ത്രില്ല് അടിക്കാനും പേടിപ്പികാന്നും ചിത്രത്തിന് സാധിക്കും.. good one


























