Saturday, August 3, 2019

Rustum(kannada)



Soorya യുടെ കഥയ്ക് രവി വർമ സംവിധാനം നിർവഹിച്ച ഈ കണ്ണട ആക്‌ഷൻ ത്രില്ലെർ ചിത്രം വിവേക് ഒബ്രോയ്,ജി മഹേന്ദ്രൻ, ഹരീഷ് ഉത്തമൻ എന്നിവരുടെ ആദ്യ കണ്ണട ചിത്രം ആയിരുന്നു..

ചിത്രം പറയുന്നത് അഭിഷേക് ഭാർഗവ്- ഭരത് എന്നി പോലീസ് ഓഫീസർമാരുടെ  കഥയാണ്..തന്റെ ഡ്യൂട്ടിയിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ഭാരത്തിന്റെ നേരെ വിപരീതം ആണ് ഭാർഗവ്.. നാട്ടിലെ എം എൽ എ യും അദേഹത്തിന്റെ ആൾക്കാരുമായി ഉടലെകുന്ന പ്രശനം എങ്ങനെ ആണ് അവർ രണ്ടുപേരുടെയും ജീവിതത്തെ ബാധിക്കുന്നത് എന്നതാണ് കഥാസാരം..

അഭിഷേക് ഭാർഗവ് ആയി ശിവ രാജ്‌കുമാർ എത്തിയ ചിത്രത്തിൽ ഭരത് ആയി വിവേക് ഒബ്രോയും എത്തി... എം എൽ എ കഥാപാത്രം ജെ മഹേന്ദ്രൻ അവതരിപ്പിച്ചപ്പോൾ ശ്രദ്ധ ശ്രീനാഥ് അഞ്ചു എന്നാ അഭിഷേകിന്റെ ഭാര്യയായും അമ്മു എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Mayuri Kyatari യും എത്തി... ഇവരെ കൂടാതെ അർജുനൻ ഗൗഡ, രചിതാ റാം എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Anoop Seelin സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Deepu S. Kumar ഉം ഛായാഗ്രഹണം Mahen Simha ഉം ആയിരുന്നു.. Jayanna Combines ഇന്റെ ബാനറിൽ Jayanna
Bhogendra നിമ്‌റിച്ച ഈ ചിത്രം ക്രിറ്റസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടി.. ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെച്ച ഈ ചിത്രം  ഒരു എന്റർടൈൻമെന്റ് എന്നാ രീതിയിൽ ഒരു വട്ടം കണ്ടിരിക്കാം..

No comments:

Post a Comment