"The Devotion of Suspect X" എന്നാ ജാപ്പനീസ് നോവലിനെ ആസ്പദമാക്കി പല ചിത്രങ്ങളും വന്നിട്ടുണ്ട്... Suspect X, നമ്മുടെ ദൃശ്യം അങ്ങനെ പല ചിത്രങ്ങളും... ആ പുസ്തകത്തിന്റെ ഏറ്റവും പുതിയ ദൃശ്യാവിഷ്‌കാരം ആണ് ഈ Andrew Louis തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ഈ തമിൾ ആക്‌ഷൻ ത്രില്ലെർ ചിത്രം..
ചിത്രം പറയുന്നത് പ്രഭാകരന്റെ കഥയാണ്... തന്റെ അടുത്ത വീട്ടിലെ ധരണി എന്ന പെൺകുട്ടിക്കും അവളുടെ അമ്മയ്ക്കും ഒരു പ്രശ്നം വന്നപ്പോൾ പ്രഭരാകാൻ ഇടപെടുന്നതും അതിന്റെ കാരണം തേടി ഡിസിപി കാർത്തികേയൻ എത്തുന്നതും പിന്നീസ് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..
പ്രഭാകരൻ ആയി വിജയ് ആന്റണി എത്തുമ്പോൾ ഡിസിപി കാർത്തികേയൻ ആയി അർജുനൻഉം ധരണി എന്നാ കഥാപാത്രം ആയി അഷിമ നർവാളും എത്തി... ഇവരെ കൂടാതെ നാസ്സർ, സീത എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
Mukes ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Richard Kevin ആയിരുന്നു.. Simon K. King സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ Vijay Antony Music ആണ് വിതരണം നടത്തിയത്..
Killer എന്നാ പേരിൽ തെലുഗിൽ ഡബ്ബ് ചെയ്തു ഇറക്കിയ ഈ ചിത്രം Diya movies ഇന്റെ ബന്നേറിൽ B.Pradeep ആണ് നിർമിച്ചത്... BOFTA Media Works ആണ് ചിത്രത്തിന്റെ വിതരണം... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി... ഒരു നല്ല അനുഭവം....

No comments:
Post a Comment