Friday, August 9, 2019

Agent Sai Srinivasa Athreya (telugu)



"തെലുഗിൽ നിന്നും ഒരു ഒന്നാതരം കോമഡി ത്രില്ലെർ ചിത്രം "

Swaroop RSJ ഇന്റെ കഥയ്ക് അദ്ദേഹവും Naveen Polishetty കുടി തിരക്കഥ രചിച്ചു Swaroop RSJ സംവിധാനം ചെയ്ത ഈ തെലുഗു ത്രില്ലെർ ചിത്രത്തിൽ Naveen Polishetty, Shruti Sharma എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുനത് Agent Sai Sreenivas Athreya എന്നാ ഡിറ്റക്ടിവിന്റെ കഥയാണ്... nellore എന്നാ ഗ്രാമത്തിൽ ഒരു ഡിറ്റക്റ്റീവ് ആയി ജോലി ചെയ്‌യുന്ന അയാൾ ചെറിയ വലിയ കേസുകളുമായി മുൻപോട്ടു പോകുന്നു... അതിനിടെ  അദ്ദേഹത്തിന്റെ ഇൻഫൊർമേർ Sirish ഇന്റെ മേൽനോട്ടത്തിൽ എത്തുന്ന, കുറെ  ശവ ശരീരങ്ങളുടെ കാണാതാകുന്നതിനെ പറ്റിയുള്ള  ഒരു കേസ് അദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ കാരണമാകുന്നതും അതിലുടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന കുറച്ചു സംഭവങ്ങളുടെ ചരുൾ അഴിയുന്നതും ആണ് കഥാസാരം...

നമ്മളെ എന്നും കുറെ ഏറെ കേൾക്കുന്ന ഒരു സംഭവത്തിന്റെ കറുത്ത പേടിപ്പെടുത്തുന്ന ഒരു മുഖം കാണിച്ചു തന്ന ഈ ചിത്രത്തിൽ തിരക്കഥാകൃത് നവീൻ തന്നെ ആണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം ആയ സായി ശ്രീനിവാസിനെ അവതരിപികുനത്.. സ്നേഹ എന്നാ അദേഹത്തിന്റെ അസിസ്റ്റന്റ് ആയി ശ്രുതി ശർമ എത്തിയപ്പോൾ ശ്രെദ്ധ രാജ് ഗോപാൽ, വിശ്വനാഥ്, സുഹാസ് എന്നിവർ മാറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Amit Tripathi എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sunny Kurapati യും സംഗീതം Mark K Robin ഉം നിർവഹിച്ചു... SWADHARM entertainment ഇന്റെ ബന്നേറിൽ Rahul Yadav, Nakka(Swadharm Entertainment) എന്നിവർ നിർമിച്ച ഈ ചിത്രം  ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു എന്നാണ് അറിവ്...

ഒരു മികച്ച അനുഭവം..

No comments:

Post a Comment