Saturday, August 17, 2019

Parasite(korean)



Bong Joon-ho, Han Jin-won എന്നിവരുടെ കഥയ്ക് അവർ തന്നെ തിരകഥ രചിച്ചു Bong Joon-ho സംവിധാനം ചെയ്ത ഈ South Korean black comedy thriller ചിത്രം പറയുന്നത് കുറച്ചു parasites ഇന്റെ കഥയാണ്...

എന്താണ് അല്ലെങ്കിൽ ആരാണ് parasite... ആരെയും എന്തിനെയും  ആശ്രയിച്ചു കഴിയുന്ന ആരും എന്തും ഒരു  parasite അല്ലെങ്കിൽ ഇത്തിക്കണ്ണി ആണ്... അതെ നമ്മളും ഒരു ഇത്തിക്കണ്ണി ആകാം...

Kim Ki-taek എന്നാ ഒരു പഴയ ഡ്രൈവർ ഭാര്യയും മക്കളോടും കൂടെ ഒരു പഴയ പൊട്ടിപൊളിഞ്ഞ അപാർട്മെന്റിന്റെ ബേസ്‌മെന്റിൽ ആണ് താമസം.. ഒരു ദിവസം തന്റെ ഒരു സുഹൃത്  വഴി ഒരു വലിയ വീട്ടിൽ(പാർക്ക്‌ ഇന്റെ കുടുംബത്തിൽ ) ഒരു ഡ്രൈവരെ ആവിശ്യം ഉണ്ട് എന്ന് അറിയുന്ന അയാൾ അവിടെ എത്തി mrs. പാർക്കിന്റെ സഹായത്തോടെ mr. പാർക്ക്‌ ഇന്റെ ഡ്രൈവർ ആകുന്നു.. അവിടെ മുതൽ സ്വബുദ്ധി ഉപയോഗിച്ച് അയാൾ ആ വീട്ടിലെ എല്ലാ വേലകരെയും അവിടെ നിന്നും പുറത്താക്കുകയും സ്വന്തം കുടുംബത്തെ അവിടെ ജോലിക്കാർ ആക്കി എത്തിക്കുകയും ചെയ്യുന്നു... ഒരു ദിനം ഭാര്യ സമേതം mr. പാർക്ക്‌ പുറത്ത് പോയ തക്കം നോക്കി അവിടെ എത്തുന്ന ആ വീട്ടിലെ പഴയ വേലക്കാരിയുടെ കടന്നു വരവ് ചിത്രത്തിന്റെ വഴിത്തിരിവ് ആകുകയും അതിലുടെ ആ വീടിനെ ആശ്രയിച്ചു കഴിയുന്ന ഒരു പുതിയ ലോകം നമ്മളെ കാണിച്ചു തരാൻ തുടങ്ങുന്നു..

കിം ആയി Song Kang-ho എത്തിയ ചിത്രത്തിൽ mr.പാർക്ക്‌ ആയി Lee Sun-gyun ഉം mrs.പാർക്ക്‌ ആയി Jo Yeo-jeong ഉം എത്തി.. ഇവരെ കൂടാതെ Lee Jung-eun, Park Geun-Rok എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

2019 Cannes Film Festival യിലെ Palme d'Or അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Yang Jin-mo ഉം ഛായാഗ്രഹണം Hong Kyung-pyo ഉം നിർവഹിച്ചു... Jung Jae-il സംഗീതം ചിത്രത്തിന്റെ ഭംഗി ശരിക്കും കൂട്ടി എന്ന് തന്നെ പറയാം... Chunsa Film Art Awards, International Cinephile Society, Munich International Film festival, Sydney Film Festival എന്നിങ്ങനെ പല അവാർഡ് വേദികളിലും കൈയടിച്ചു വരവേറ്റ ഈ ചിത്രം അവിടെ മികച്ച ചിത്രം, സംവിധാനം, തിരക്കഥ, നടൻ, നടി എന്നിങ്ങനെ പല അവാർഡുകളും സ്വന്തമാക്കി...

Barunson E&A Corp ഇന്റെ ബന്നേറിൽ Kwak Sin-ae, Moon Yang-kwon, Jang Young-hwan എന്നിവർ നിർമിച്ച ഈ ചിത്രം CJ Entertainment ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയ ഈ ചിത്രം തീർച്ചയായും കാണാൻ ശ്രമികുക...ഒരു തികച്ചും വേറിട്ട അനുഭവം...

No comments:

Post a Comment