Saturday, August 24, 2019

Oru Kuprasidha Payyan



കോഴിക്കോട് വട്ടക്കിണറിനു അടുത്ത് താമസിച്ചിരുന്ന സുന്ദരി അമ്മാൾ എന്നാ 69 വയസുകാരി സ്ത്രീയുടെ കൊലപാതകത്തെ ആസ്പദമാക്കിJeevan Job Thomas കഥയും തിരക്കഥയും രചിച്ചു Madhupal സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രത്തിൽ ടോവിനോ തോമസ്, നിമിഷ സഞ്ജയൻ, അനു സിതാര എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് അജയന്റെ കഥയാണ്...  ചെമ്പക അമ്മാൾ എന്നാ സ്ത്രീയുടെ വീട്ടിൽ നിന്നും താൻ ജോലി ചെയ്യുന്ന ഹോട്ടലിലേക്കു സാധനങ്ങൾ എടുക്കാൻ പോകാറുണ്ടായിരുന്ന അജയന്റെ ജീവിതം അമ്മാളിന്റെ മരണത്തോടെ മാറി മറിയുന്നതാണ് കഥാസാരം.. അമ്മാളിന്റെ കൊലപാതകം കണ്ടുപിടിക്കാൻ കഴിയാതെ വന്നപ്പോൾ പോലീസ്‌കാർ ആ കൊലപാതകം അജയന്റെ തലയിൽ കെട്ടിവെക്കുന്നതും അതിനിടെ അവരെ രക്ഷിക്കാൻ ഹന്ന എലിസബത് എന്നാ അഡ്വക്കേറ്റ് എത്തുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

അജയൻ ആയി ടോവിനോ തോമസ് എത്തിയ ചിത്രത്തിൽ ചെമ്പക അമ്മാൾ ആയി ശരണ്യ പോന്നവൻ എത്തി.. എന്തിരുന്നാലും ചിത്രത്തിലെ മാസമാരിക പ്രകടനം adv.ഹന്ന എലിസബത്ത് ആയി എത്തിയ നിമിഷ സഞ്ജയന്റെ ആയിരുന്നു.. തന്റെ പ്രശ്ങ്ങളും അജയന്റെ വകാലത്തും എങ്ങനെ ആണ് ആ  രണ്ടു സംഘർഷ അവസ്ഥയെ അവർ നേരിട്ട് ഒരേപോലെ കൊണ്ടുപോയത് എന്നത് കാണേണ്ടത് തന്നെ ആണ്.. അതുകൊണ്ട് തന്നെ ആയിരിക്കാൻ അവർക്ക് 49th Kerala State Film Awards ഇയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിലെയും ചോല എന്നാ ചിത്രത്തിലെയും അഭിനയത്തിന് ലഭിച്ചത്... Adv.Santosh Narayanan എന്നാ ഹന്നയുടെ എതിർ വകീൽ കഥാപാത്രം ആയി നെടുമുടി ചേട്ടൻ എത്തിയാപ്പോൾ  ഇവരെ കൂടാതെ അനു സിത്താര ജലജ എന്നാ അജയന്റെ കാമുകി/ഭാര്യ ആയും സിദ്ദിഖ്, ദിലീഷ് പോത്തൻ, അലൈൻസിർ, ശ്വേത മേനോൻ കൂടാതെ ഒരു ഇടതു സംവിധായകൻ തന്നെ മുഖം കാണിക്കുന്നു.. എല്ലാരും അവരുടെ റോൾ മികച്ചതാക്കി...

Ouseppachan സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് V. Sajan ഉം ഛായാഗ്രഹണം Noushad Shereef ഉം നിർവഹിച്ചു.. V Cinemas ഇന്റെ ബന്നേറിൽ T. S. Udayan, A. S. Manoj എന്നിവർ നിർമിച്ച ഈ ചിത്രം V Cinemas, Sree Priya Combines എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി എന്നാണ് അറിവ്.... ഒരു മികച്ച അനുഭവം...

No comments:

Post a Comment