Friday, August 9, 2019

Jessie(telugu)



"തെലുഗിൽ നിന്നും ഒരു ഒന്നാന്തര ഹോർറോർ ത്രില്ലെർ "

Aswani Kumar V കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൃതി ചന്ദന, പവനി ഗങ്ങി റെഡ്‌ഡി, അഭിനവ് ഗോമതം, അതുൽ കുൽക്കർണി എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് കുറച്ചു ghost hunters ഇന്റെ കഥയാണ്... പട്ടണത്തിൽ നിന്നും ദൂരെ ഒരു ഗ്രാമത്തിൽ ഉള്ള ഒരു വീട്ടിൽ ജെസ്സി-ആമി എന്നി സഹോദരികളുടെ മരണത്തിന്റെ ഉത്തരം തേടി അവരുടെ പ്രേതാത്മാക്കളോട് സംസാരിക്കാൻ ഇറങ്ങുന്ന അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Ashima Narwal ജെസ്സി എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ ആമി എന്നാ ഒരു ചെറിയ mental disorder ഉള്ള പെൺകുട്ടി ആയി  ശ്രിത ചന്ദന എത്തി... ഇവരുടെ കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസർ രമേശ്‌ നാരായൺ എന്നാ കഥാപാത്രം അതുൽ കുൽക്കർണി കൈകാര്യം ചെയ്തപ്പോൾ ghost hunters ആയി  Pavani Gangireddy, Abhinav Gomatam,
കൂടാതെ വേറെ കുറച്ചു പേരും കൈകാര്യം ചെയ്തു..., Kabir Duhan Singh ഇന്റെ exorcist കഥാപാത്രവും നല്ലതായിരുന്നു..


Sricharan Pakala സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം   Sunil Kumar N ഉം എഡിറ്റിംഗ് Garry Bh ഉം ആയിരുന്നു... Ekaa Art Productions ഇന്റെ ബന്നേറിൽ ശ്വേത സിംഗ് നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടുകയും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെച്ചു എന്നാണ് അറിവ്...  ഹോർറോർ ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് തീർച്ചയായും കാണാവുന്നതാണ്... ഒരു മികച്ച അനുഭവം....

No comments:

Post a Comment