Thursday, August 8, 2019

Jiivi(tamil)



Babu Tamizh ഇന്റെ കഥയ്ക് അദ്ദേഹവും V. J. Gopinath ഉം തിരക്കഥ രചിച്ചു V. J. Gopinath സംവിധാനം ചെയ്ത ഈ തമിൾ ഡ്രാമ ത്രില്ലെർ ചിത്രത്തിൽ വെട്രി, കരുണാകരൻ, മോണിക്ക ചിന്നകോൾടാ, രോഹിണി എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ശരവണന്റെ കഥയാണ്.. ചെന്നൈയിൽ നിന്നും മധുരയ്ക്ക് എത്തുന്ന അയാൾ മണി എന്നാ കൂട്ടുകാരന്റ ചായക്കടയുടെ അടുത്ത് ഒരു ജ്യൂസ്‌ ഷോപ്പ് നടത്തുന്നു... അതിനിടെ അവരുടെ വീടിന്റെ ഓണർ ആയ ലക്ഷ്മിയുടെ വീട്ടിൽ നിന്നും അവരുടെ മകളുടെ കല്യാണത്തിന് ഒരുക്കിവെച്ച എല്ലാ സ്വർണവും അവർ കക്കുന്നതും പിന്നീട് അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

ശരവണൻ ആയി വെട്രി എത്തിയ ചിത്രത്തിൽ മണി ആയി കരുണാകരനും ലക്ഷ്മി ആയി രോഹിണിയും എത്തി... ഇവരെ കൂടാതെ മീം ഗോപി, അശ്വിനി ചന്ദ്രശേഖരൻ എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി എത്തി....

Soundararajan ഇന്റെ വരികൾക്ക് KS Sundaramurthy ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണമിട്ടത്.. U1 Records ആണ് ഗാനങ്ങൾ വിതരണം... Praveen K. L. എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം പ്രവീൺ കുമാർ ആണ്  നിർവഹിച്ചത്..

ക്രിറ്റിക്സ് ഇന്റെ ഇടയിൽ മികച അഭിപ്രായം നേടിയ ചിത്രം Vetrivel Saravana Cinemas, Big Print Production എന്നിവരുടെ ബന്നേറിൽ M. Vellapandian, Sudalaikan Vellapandian, Subramanian Vellapandian എന്നിവർ ചേർന്നാണ് നിർമിച്ചത്... ഒരു മികച്ച അനുഭവം...

No comments:

Post a Comment