Wednesday, August 28, 2019

Raatchasi(tamil)



Sy. Gowtharaj കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ ഡ്രാമ ചിത്രത്തിൽ ജ്യോതിക, ഹരീഷ് പേരാടി, പൂർണിമ ഭാഗ്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് ഗീത റാണിയുടെ കഥയാണ്... ഒരു ചെറിയ ഗ്രാമത്തിലെ പ്രിൻസിപ്പാൾ ആയി എത്തിനിന്ന ഗീത റാണി അവിടത്തെ കുട്ടികളുടെ സുഹൃത്തും വഴികാട്ടിയും ആകുന്നതും അതിനിടെ അവർക്ക് അവിടെ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഗീത റാണി ആയി ജ്യോതിക എത്തിയ ചിത്രത്തിൽ രാമലിംഗം എന്നാ നെഗറ്റീവ് കഥാപാത്രം ഹരീഷ് പേരാടി കൈകാര്യം ചെയ്തു.. പൂർണിമ ഭാഗ്യരാജ് സുശീല ആയും സത്യൻ പി ടി മാസ്റ്റർ ആയും ചിത്രത്തിൽ എത്തി... ഇവരെ കൂടാതെ അരുൾടോസ്സ്, നാഗിനീഡു പിന്നെ  കുറെ കുട്ടികളും ആണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്...

Philominraj എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Gokul Benoy യും സംഗീതം Sean Roldan ഉം നിര്വഹിച്ചപ്പോൾ Yugabharathi, Thanikodi, Sean Roldan,  Sy.Gowthamraj. എന്നിവർ ചേർന്നാണ് അത് രചിച്ചത്...

Dream Warrior Pictures ഇന്റെ ബന്നേറിൽ S. R. Prakashbabu, S. R. Prabhu എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായങ്ങൾ നേടിയ ചിത്രം പക്ഷെ തമിഴ്നാട് govt. ടീച്ചേഴ്സിന്റെ അസോസിയേഷൻ ചില പരാതികൾ കൊടുക്കകയും അതിനോട് അനുബന്ധിച്ചു ചില പ്രശങ്ങൾ നേരിടുകയും ചെയ്തു.. ഒരു നല്ല അനുഭവം..

No comments:

Post a Comment