Tuesday, August 6, 2019

Godzilla: king of monsters (english)


Toho യുടെ Godzilla, Rodan, Mothra, King Ghidorah എന്നാ പുസ്‌തകത്തെ ആധാരമാക്കി Max Borenstein, Michael Dougherty, Zach Shields എന്നിവരുടെ കഥയ്ക് Michael Dougherty, Zach Shields എന്നിവർ തിരക്കഥ രചിച്ച ഈ American monster ചിത്രം Michael Dougherty ആണ് സംവിധാനം നിർവഹിച്ചത്....

Godzilla franchise യിലെ 35 ആമത്തെ ചിത്രം ആയ ഈ ഗോഡ്‌സില്ല ചിത്രം "Titans" എന്നാ വലിയ ജീവികളെ കുറിച്ച് പഠിച് ലോകത്തിനു കാട്ടിക്കൊടുത്ത Dr. Emma Russell ഇൻേറയും അവരുടെ മകൾ Madison ഇന്റെയും കഥയാണ്... ഒരു paleobiologist(ഫോസിലിനെ കുറിച്ച് പഠിക്കുനത് )ആയ അവരും മകളും മോർത്ത എന്നാ ലാർവയുടെ ജനനം വീക്ഷിക്കുന്ന അവരെ കുറച്ചു പേർ കടത്തുന്നതും അതിനോട് അനുബന്ധുച്ചു നടന്ന ഒരു സംഭവം അവരെ ഗോഡ്‌സില്ലയേക്കാളും വലിയ പല ജീവികളുമായി ഏറ്റുമുട്ടേണ്ടി വരുന്നതും ആണ് കഥാസാരം...

Legendary Pictures ഇന്റെ ബന്നേറിൽ Thomas Tull, Jon Jashni, Brian Rogers, Mary Parent, Alex Garcia എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures, Toho എന്നിവർ ആണ് വിതരണം നടത്തിയത്.... Lawrence Sher ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Bear McCreary ആയിരുന്നു.. അദ്ദേഹം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഗാനങ്ങളുടെ രചയിതാവ്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല വിജയം ആയിരുന്നു... സെപ്റ്റംബറിലെ Saturn Awards യിലെ Best Fantasy Film, Best Performance by a Younger Actor, Best Music, Best Special Effects നോമിനേഷൻ നേടിയ ഈ ചിത്രത്തിന് Godzilla vs. Kong എന്നാ ഒരു സീക്വൽ 2020 യിൽ റിലീസ് ചെയ്യും.... ഒരു നല്ല അനുഭവം....

No comments:

Post a Comment