Saturday, August 24, 2019

Bunty Aur Babli (hindi)



Aditya Chopra യുടെ കഥയ്ക് Jaideep Sahni തിരക്കഥ രചിച്ച ഈ ഹിന്ദി ക്രൈം ത്രില്ലെർ ചിത്രത്തിൽ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Fursatganj യിൽ നിന്നുള്ള രാകേഷ് ത്രിവേദിയുടെയും പഞ്ചാബിൽ നിന്നുള്ള വിമ്മി സലൂജ എന്നിവരുടെ കഥയാണ് ചിത്രം  നമ്മളോട് പറയുന്നത്.. ട്രെയിൻ ടിക്കറ്റ് കളക്ടർ ആയ  അച്ഛനിൽ നിന്നും ഒളിച്ചുഓടിയ രാകേഷ്  വിമ്മിയെ കണ്ടുമുട്ടുന്നതും പിന്നീട് ഒന്നിച്ചു ജീവിക്കാൻ ചില തട്ടിപ്പുകൾ തുടങ്ങുന്ന അവർ ബന്റി-ബബ്ബലി എന്നാ വലിയ ഗ്യാങ് ആകുന്നു... അങ്ങനെ അവരെ പിടിക്കാൻ JCP Dashrath Singh  എന്ന പോലീസ് ഓഫീസർ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളിക്ക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്...

ബന്റി എന്നാ Rakesh Trivedi ആയി അഭിഷേക് ബച്ചൻ എത്തിയപ്പോൾ ബബ്ലി എന്നാ Vimmi Saluja Trivedi ആയി റാണി മുഖർജിയും എത്തി.. . JCP Dashrath Singh എന്നാ കഥാപാത്രം Amitabh Bachchan ചെയ്തപ്പോൾ ഇവരെ കൂടാതെ Raj Babbar, Talluri Rameshwari, Puneet Issar, Kiran Juneja എന്നിവരും Aishwarya Rai Bachchan കജരാരെ കജരാരെ എന്നാ ഐറ്റം ഡാൻസ് ഗാനത്തിലും Shiamak Davar  നച് ബലിയെ  എന്നാ ഗാനത്തിലും  മുഖം കാണിക്കുകയും ചെയ്തു...

Gulzar, Blaaze എന്നിവരുടെ വരികൾക്ക് Shankar Ehsaan Loy ഈണമിട്ട ഗാനങ്ങൾ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആയിരുന്നു.. Yash Raj Music ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും അതിഗംഭീര പ്രകടനവും വിജയവും ആയി... Abhik Mukhopadhyay ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ritesh Soni യും നിര്വഹിച്ചപ്പോൾ Amitabh Bachchan ആണ് ചിത്രത്തിൽ നരറേറ്റർ ആയി എത്തിയത്..

Annual Central European Bollywood Awards യിലെ Best Film നോമിനേഷൻ നേടിയ ഈ ചിത്രം Producers Guild Film Awards യിലെ Best Music Director അവാർഡും International Indian Film Academy Awards, Filmfare Awards, Star Screen Awards, Zee Cine Awards, Screen Weekly Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തിയ ഈ ചിത്രത്തിലൂടെയാണ് Patiala salwars ഇത്രെയും ഫേമസ് ആയത് എന്നും പറയപെടുന്നു.... ഒരു മികച്ച അനുഭവം..

No comments:

Post a Comment