Saturday, August 24, 2019

K-13(tamil)



Barath Neelakantan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ psychological mystery action thriller ചിത്രത്തിൽ Arulnithi, Shraddha Srinath, Gayathrie, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് മതിഅഴഗന്റെ കഥയാണ്... ഒരു ഫിലിം ഡയറക്ടർ ആകാൻ കൊതിച്ചു നടക്കുന്ന അദ്ദേഹം ഒരു ദിനം സുഹൃത്തുക്കൾക് ഒപ്പം ഒരു ബാറിൽ പോകുന്നു.. അവിടെ വച്ചു മലർവിഴി എന്നാ പെൺകുട്ടിയെ കണ്ടുമുട്ടുന്ന മതി പിന്നീട് ഉറക്കമുറന്നു നോക്കുമ്പോൾ അയാൾ മലരിന്റെ K-13 എന്നാ ഫ്ലാറ്റിൽ  അവളുടെ ശവത്തിനു  മുൻപിൽ ആണ് ഉള്ളത് എന്നാ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നതും പിന്നീട് അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്...

മതിഅഴകൻ ആയി അരുൾനിധി എത്തിയ ചിത്രത്തിൽ മലർവിഴി ആയി ശ്രദ്ധ ശ്രീനാഥും ഗായത്രി എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി പവിത്രയും എത്തി... ഇവരെ കൂടാതെ യോഗി ബാബു, രമേശ്‌ തിളക്, ലിസ്സി ആന്റണി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Sam C. S. സംഗീതം നിർവഹിച് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Aravinnd_Singh ഉം എഡിറ്റിംഗ് Ruben ഉം നിർവഹിച്ചു..  SP Cinemas ഇന്റെ ബന്നേറിൽ ST Shankar, Santha Priya എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത അഭിപ്രായം പ്രകടനം നടത്തുകയും ചെയ്തു... Think musiq ഗാനങ്ങൾ വിതരണം നടത്തിയപ്പോൾ SP Cinemas തന്നെ ആണ് ചിത്രം വിതരണം നടത്തിയത്....  ഒരു നല്ല അനുഭവം...

No comments:

Post a Comment