Tuesday, August 20, 2019

Tashan(hindi)



Vijay Krishna Acharya കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ആക്‌ഷൻ കോമഡി ചിത്രത്തിൽ അക്ഷയ് കുമാർ, അനിൽ കപൂർ, സൈഫ് അലി ഖാൻ, കരീന കപൂർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.....

ചിത്രം പറയുന്നത് ബച്ചൻ പണ്ടേ, Lakhan Singh Ballebaaz എന്നാ ഭയ്യാജി, ജിമ്മി ക്ലിഫ്, പൂജ സിംഗ് എന്നിവരുടെ കഥയാണ്... ഭയ്യാജി എന്നാ ഗാംഗ്സ്റ്ററുടെ വലിയ ഒരു തുക എടുത്തു മുങ്ങുന്ന പൂജയെ പിടിക്കാൻ അയാൾ ബച്ചന് പണ്ടേ എന്ന വേറൊരു ഗാംഗ്‌സ്റ്ററെ ഏർപ്പാട് ചെയ്യുന്നതും അതിനിടെ പൂജ ജിമ്മി ക്ലിഫ് എന്നാ ഒരു കാൾ സെന്റർ പയ്യനെ കണ്ടു മുട്ടുന്നതോട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഭയ്യാ ജി ആയി അനിൽ കപൂർ എത്തിയ ചിത്രത്തിൽ ജിമ്മി ആയി സൈഫ് അലി ഖാന്, ബച്ചൻ പണ്ടേ ആയി അക്ഷയ് കുമാർ കൂടാതെ പൂജ ആയി കരീന കപൂറും എത്തി... ഇവരെ കൂടാതെ സഞ്ജയ് മിശ്ര, മനോജ്‌ പഹ്വ, യശ്പാൽ ശർമ എന്നിവർ മറ്റു കഥപാത്രങ്ങളെ അവതരിപ്പിച്ചു..

Piyush Mishra, Anvita Dutt Guptan, Vishal Dadlani,  Kausar Munir എന്നിവരുടെ വരികൾക്ക് Vishal-Shekhar ഈണമിട്ട ഗാനങ്ങൾ എല്ലാം ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവ ആയിരുന്നു... ഇതിലെ ഫലഖ് തക് എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ മുൻപന്തിയിൽ ഉള്ളതാണ്... YRF Music ആണ് ഗാനങ്ങൾ വിതരണം.. Ranjit Barot ആണ് ചിത്രത്തിന്റെ ബി ജി എം..

Rameshwar S. Bhagat എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Ayananka Bose ആയിരുന്നു... Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ആവറേജ് ആയിരുന്നു... ഒരു വട്ടം കണ്ടു മറക്കാം...

No comments:

Post a Comment