Man:Excuse me young lady..
Pallavi: Yes sir..
Man:What's your name?
Pallavi:Pallavi..
Man: Can I give u a hug
(hug happens)
എന്നിക് ഒരു ചൂട് കോഫി വേണം..
Pallavi: yes sir.
Man : thank u..
ഇത് ഇങ്ങനെ തുടങ്ങാൻ പാടുള്ളു.. കാരണം പല്ലവി രവീന്ദ്രൻ നമ്മളിൽ ആരും ആകാം..
Bobby & Sanjay കഥയും തിരക്കഥയും രചിച്ചു പുതുമുഖം Manu Ashokan സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ ചിത്രം പല്ലവിയുടെ കഥയാണ്... താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരാൾ തന്റെ ജീവിതം തന്നെ മാറ്റാൻ ഉള്ള കാരണം ആകാൻ പോയപ്പോൾ അവൾ തളർന്നില്ല... വീണ്ടും ഉയർത്തു എഴുനേറ്റു... ഉയരെ.....
പല്ലവി രവീന്ദ്രൻ എന്നാ കഥാപാത്രം ചെയ്ത പാർവതി 🙏.. പിന്നെ വിശാൽ രാജശേഖരൻ ആയ ടോവിനോ, ഗോവിന്ദ് ആയ ആസിഫ് അലി (ഒന്ന് നേരിൽ കിട്ടണം എന്നിട്ട് വേണം ഒന്ന് പൊട്ടിക്കാൻ )ഇവരെ കൂടാതെ സിദ്ദിഖ് ഇക്ക, പ്രേം പ്രകാശ്, അനാർക്കലി എല്ലാരും അവർ അവരുടെ കഥാപാത്രങ്ങൾ ഒന്നിലൊന്നു മികച്ചതാക്കി...
പിന്നെ ഗോപി സുന്ദർ ചെയ്ത ആ ബാക്ക്ഗ്രൗണ്ട് സ്കോറും അദേഹത്തിന്റെ സംഗീതവും ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റി..
റഫീഖ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്... Manorama Music ആണ് വിതരണം....
Mukesh Muraleedharan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Mahesh Narayan ആയിരുന്നു... S Cube Films, Grihalakshmi Productions എന്നിവരുടെ ബന്നേറിൽ Shenuga, Shegna, Sherga എന്നിവർ നിർമിച്ച ചിത്രം Kalpaka Films, Indywood Distribution Network എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം നടത്തിയ ചിത്രം ഇന്ത്യയിൽ മാത്രമല്ലാതെ ബാക്കി രാജ്യങ്ങളിലും മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തി.. ഒരു മികച്ച അനുഭവം

No comments:
Post a Comment