"ഒരു ദിവസം നിങ്ങൾ ഉറങ്ങി എഴുനെല്കുമ്പോൾ നിങ്ങൾ വിവസത്ര ആണെന്ന് അറിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? അതും നിങ്ങളുടെ വീട്ടിൽ അല്ലാതെ പുറത്ത് ഒരു ഒറ്റപെട്ട സ്ഥലത്തു കൂടെ ആണെകിൽ? "
Rathna Kumar കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ത്രില്ലെർ ചിത്രവും പറയുന്നത് അങ്ങനെ ഒരു കഥയാണ്.. കാമിനിയുടെ കഥ...നങ്ങേലിയുടെ കഥ..
#tag ചാനലിൽ ജോലി prank vedios എടുത്തു ജോലി ചെയ്യുന്ന കാമിനിയും കൂട്ടുകാരും അന്നു രാത്രി കാമിനിയുടെ പിറന്നാൾ ആഘോഷിക്കാൻ പുറപ്പെടുന്നു...അതും അവരുടെ തന്നെ ആ അവർ വിട്ടുപോകുന്ന ആ പഴയ കെട്ടിടത്തിൽ... കുടിച്ച് കൂത്താടി ആ വലിയ ഒറ്റപെട്ട കെട്ടിടത്തിൽ അന്നു രാത്രി മതിമറിഞ്ഞു ആഘോഷിക്കുന്ന അവർ അന്നു രാത്രി അവിടെ ചിലവഴിക്കുന്നതും പക്ഷെ പിറ്റേന്ന് രാവിലെ ഉറക്കം ഉയർന്നു നോക്കിയാൽ കാമിനി താൻ ആ കെട്ടിടത്തിൽ വിവസ്ത്രായി ഒറ്റക്ക് ആണ് ഉള്ളത് എന്ന് മനസുലാകുന്നതോട് കൂടെ നടക്കുന്ന സംഭവങ്ങളിലേക്കാണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്..
കാമിനി ആയി അമല പോളിന്റെ മാസ്മരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... രണ്ടാം പകുതിയിൽ അവർ മാത്രം ആണ് സ്‌ക്രീനിൽ ഉള്ളത്... കൂടാതെ ക്യാമറ ആൻഡ് സംവിധാനം ഹാറ്റ്സ് ഓഫ്... ഒരു വിവസത്ര ആയ സ്ത്രീയെ ഒരു ഷോട്ട് പോലും മോശം ഇല്ലാതെ ഇത്രെയും മനോഹരമായി സ്‌ക്രീനിൽ എത്തിക്കാൻ നിങ്ങൾ നടത്തിയ ആ പരിശ്രമം ശരിക്കും അദ്‌ഭുടപെടുത്തി... അതുപോലെ നങ്ങേലി എന്നാ കഥാപാത്രം ആയി എത്തിയ Ananya Ramaprasad, ജെന്നിഫർ ആയി എത്തിയ Ramya Subramanian എന്നിവരും അവരുടെ വേഷങ്ങൾ മികച്ചതാക്കി... ഇവരെ കൂടാതെ Sriranjini, Vivek Prasanna എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
Pradeep Kumar ചിത്രത്തിന്റെ ആ മാസമാരിക സംഗീതം നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Vijay Karthik Kannan ഉം എഡിറ്റിംഗ് Shafique Mohammed Ali യും ആയിരുന്നു.. SK Studios ഇന്റെ ബന്നേറിൽ Viji Subramaniyan നിർമിച്ച ഈ ചിത്രം Srii Umayal Films ആണ്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത വിജയം ആയി എന്നാണ് അറിവ്.. കഴിഞ്ഞ വർഷം മഹാനടി സാവിത്രി ആയി കീർത്തി ദേശിയ അവാർഡ് കേരളത്തിൽ കൊണ്ടുവന്നപോലെ ഈ വർഷം അത് അമല പോൾ നേടട്ടെ എന്ന് ആശംസിക്കുന്നു... കാരണം ചിത്രം കണ്ടവർക്ക് മനസിലാകും...

No comments:
Post a Comment