Sunday, August 25, 2019

Brochevarevarura(telugu)



Vivek Athreya കഥ എഴുതി സംവിധാനം ചെയ്ത ഈ തെലുഗു ക്രൈം കോമഡി ചിത്രത്തിൽ Sree Vishnu, Nivetha Thomas, Nivetha Pethuraj, Satyadev Kancharana എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് വിശാൽ എന്ന സംവിധായകന്റെ കഥയാണ്... ഒരു കഥയുടെ ത്രെഡുമായി അയാൾ ശാലിനി എന്നാ നടിയെ കാണാൻ പോകുന്നതും അതിലുടെ അയാൾ R3 ഗാങ്ങിന്റെ കഥ നമ്മൾക്ക് പറഞ്ഞു തരുന്നു... ഒരു കോളേജ് ഗ്യാങ് ആയ അവർ മിത്ര എന്നാ വിദ്യാർത്ഥിനിയുമായി കൂട്ടുകൂടി അവളുടെ അച്ഛനിൽ നിന്നിം ഒരു വലിയ സംഖ്യ അടിച്ചുമാറ്റുന്ന കഥപറഞ്ഞു കഴിഞ്ഞു വിശാലും ശാലിനിയും ചിത്രത്തിന്റെ അടുത്ത ഘട്ടത്തിലേക്കു ഇറങ്ങുമ്പോൾ അയാളുടെ കഥയിലെ കഥാപാത്രങ്ങൾ അയാളുടെ മുന്പിലേക് അവതരിക്കുനതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

വിശാൽ ആയി  Satyadev Kancharana എത്തിയ ചിത്രത്തിൽ രാഹുൽ ആയി ശ്രീ വിഷ്ണുവും, മിത്ര ആയി  നിവേദിത തോമസും എത്തി... ശാലിനി എന്നാ കഥാപാത്രം Nivetha Pethuraj ചെയ്തപ്പോൾ Priyadarshi Pullikonda, Sivaji Raja, Harsha Vardhan, Jhansi എന്നിവർ മറ്റു കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Vivek Sagar സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sai Sriram ഉം എഡിറ്റർ Raviteja Girijala യും ആയിരുന്നു.. Manyam Productions ഇന്റെ ബന്നേറിൽ Vijay Kumar Manyam നിർമിച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായവും ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനവും നടത്തി.. ഒരു മികച്ച അനുഭവം

No comments:

Post a Comment