Tuesday, August 20, 2019

Thanner Mathan Dinangal





"ഇതാവണം പ്ലസ് ടു.. ഇങ്ങനെ ആവണം പ്ലസ് ടു പടങ്ങൾ "

Dinoy Poulose, Girish A.D. എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ മലയാളം റൊമാന്റിക് കോമഡി ഡ്രാമ ചിത്രം തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ ഗിരീഷ് തന്നെയാണ് സംവിധാനം ചെയ്തത്...

ചിത്രം പറയുന്നത്  ഒരു പ്ലസ് ടു കാലഘട്ടം ആണ്.. അവിടെ ആണ് നമ്മളെ ജെയ്‌സനെ പരിചയപ്പെടുന്നത്... കൂട്ടുകാർക്കൊപ്പം പുതിയ സ്കൂളിൽ എത്തുന്ന അവൻ അവിടെ വച്ചു കീർത്തി എന്ന് പെൺകുട്ടിയെ കണ്ടുമുട്ടുന്നു.. അവളുമായി അടുക്കാൻ ശ്രമിക്കവേ അവിടെ അവന്റെ ജീവിതത്തിൽ ഒരു ഇടുത്തിയായി രവി പദ്മനാഭൻ എന്നാ   പുതിയ  മലയാളം ടീച്ചർ എത്തുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

രവി പദ്മനാഭൻ എന്നാ മലയാളം ടീച്ചർ ആയി വിനീത് ശ്രീനിവാസൻ പൂണ്ടു വിളയാടിയ ഈ ചിത്രത്തിൽ ജെയ്സൺ ആയി മാത്യു തോമസും കീർത്തി ആയി അനശ്വര രാജനും ഒപ്പത്തിനുഒപ്പം മികച്ചു നിന്നു.. രവി പദ്മനാഭൻ വിനീതിന്റെ അഭിനയജീവിതത്തിലെ ഏറ്റവും  മികച്ച കഥാപാത്രം ആണ്.. ജെയ്‌സനെ ദേഷ്യം പിടിപ്പിക്കാൻ അദ്ദേഹം നടത്തുന്ന ഓരോ കാര്യങ്ങളും കണ്ടു അയാൾക് ശെരിക്കും ലൂസ് ആണോ എന്ന് വരേ തോന്നി പോകും... അത്രെയും അതിഗംഭീരം ആയിരുന്നു രവി സാർ.. ഇവരെ കൂടാതെ ശബരീഷ് വർമയുടെ സിജു, ഇർഷാദിന്റെ പ്രിൻസിപ്പാൾ, വൈശാഖിന്റെ ഡെന്നിസ് പിന്നെ ചിത്രത്തിൽ അഭിനയിച്ച ഓരോ പുതുമുഖങ്ങളും അവരുടെ റോൾ അതിഗംഭീരമാക്കിയപ്പോൾ ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ഇതിനു സ്വന്തം...

Suhail Koya യുടെ വരികൾക്ക് Justin Varghese ഈണമിട്ട ഇതിലെ എല്ലാ ഗാനങ്ങളും ഒന്നിലൊന്നു മികച്ചതായിരുന്നു... ജാതിക്കാത്തോട്ടം എന്നാ ഗാനം ആണ് ഏറ്റവും ഇഷ്ടമായത്.. Vinod Illampilly, Jomon T. John എന്നിവർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Shameer Muhammed ആണ്...

Plan J Studios, Shebin Backer Productions എന്നിവരുടെ ബന്നേറിൽ Jomon T. John, Shebin Backer, Shameer Muhammed എന്നിവർ നിർമിച്ച ഈ ചിത്രം സെൻട്രൽ പിക്ചർസ് ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും ഒരുപോലെ മികച്ച അഭിപ്രായവും പ്രകടനവും നടത്തുന്ന ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉണ്ടാകും..

വൽകഷ്ണം :
"എന്നിക് അവളെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല സിജു ചേട്ടാ.. അവൾക് ഒടുക്കത്തെ ഗ്ലാമറാ "

No comments:

Post a Comment