ജെഫിൻ ജോയ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ ത്രില്ലെർ ചിത്രത്തിൽ ഹേമന്ത് മേനോൻ, മിയശ്രീ സൗമ്യ, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് സഞ്ജുവും അദേഹത്തിന്റെ ഫിയാൻസീ ഋതു എന്നിവരുടെ കഥയാണ്...ഒരു രാത്രി തന്റെ പഴയ പ്രൊഫസ്സർ ആയ ദേവരാജന്റെ ഒരു മെസ്സേജ് അവളെ അദ്ദേഹത്തെ തേടി പോകാൻ പ്രേരിപ്പിക്കുന്നന്നതും പക്ഷെ അവിടെ അയാലെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് അറിയുന്ന ഋതുവിന്റെ ആ കേസ് അന്വേഷിക്കാൻ പോലീസ് എത്തുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
സഞ്ജു ആയി ഹേമന്ത് മേനോൻ എത്തിയ ഈ ചിത്രത്തിൽ ഋതു ആയി മിയശ്രീയും പ്രൊഫസർ ദേവരാജൻ ആയി എത്തിയ നടനും അവരുടെ കഥാപാത്രം നന്നായി ചെയ്തു.. ഷഫീഖ് റഹിമാൻ ആണ് പോലീസ് വേഷം കൈകാര്യം ചെയ്തത്...
സിജോ ജോൺ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ ഈശ്വറും എഡിറ്റിംഗ് രഞ്ജിത് ടച്ച്‌റിവരും നിർവഹിച്ചു... ഇഫ്‌താർ ഇന്റര്നാഷനിൽ ഇന്റെ ബന്നേറിൽ ഫാത്തിമ മേരി -അബിൻ ബേബി എന്നിവർ നിർമിച ഈ ചിത്രം
റാഫി മതിര ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം ആയില്ല.... എന്തായാലും മിസ്ടറി ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോകാം....

No comments:
Post a Comment