Sunday, June 2, 2019

Mera Naam Shaji



Dileep Ponnan, Shaani Khader എന്നിവരുടെ കഥയ്ക് Dileep Ponnan തിരക്കഥ രചിച്ച ഈ നാദിർഷ ചിത്രം പറയുന്നത് കേരളത്തിലെ മൂന്ന് ഇടാതെ മൂന്ന് ഷാജിമാരുടെ കഥയാണ്....

ഷാജി സുകുമാരൻ എന്നാ തിരുവനന്തപുരം ഷാജി, ഷാജി ജോർജ് എന്നാ കൊച്ചിക്കാരൻ ഷാജി പിന്നെ ഷാജി ഉസ്മാൻ എന്നാ കോഴിക്കോട്കാരൻ ഷാജി.... അവർ അവരുടെ കഥയുമായി മുൻപോട്ടു പോകുന്ന മൂന്ന് ഷാജിമാർ ഒരു പ്രത്യേക സ്ഥലത് വച്ചു കണ്ടുമുട്ടുന്നതും അതിനിടെ മൂന്ന് പേരും ചില പ്രശ്നങ്ങളിൽ അകപ്പെട്ടു ഒന്നിച്ചു വരേണ്ട അവസ്ഥ എത്തുന്നതും ആണ് കഥാസാരം..

ഷാജി സുകുമാരൻ ആയി ബൈജുവും, ഷാജി ജോർജ് ആയി ആസിഫ് അലിയും, ഷാജി ഉസ്മാൻ ആയി ബിജൂ മേനോനും എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ നിഖില വിമൽ, മൈഥിലി, ഗണേഷ് കുമാർ ശ്രീനിവാസൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Santhosh Varma, Munna Shoukath എന്നിവരുടെ വരികൾക്ക് Emil Muhammed  ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബി ജി എം Jakes Bejoy നിർവഹിക്കുന്നു... Goodwill Entertainments ആണ് ഗാനങ്ങൾ വിതരണം  നടത്തിയത്...

Universal Cinemas ഇന്റെ ബന്നേരിൽ B. Rakesh നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Vinod Illampally യും എഡിറ്റർ Johnkutty യും ആണ്..... Urvasi Theatres ആണ് ചിത്രത്തിന്റെ വിതരണക്കാർ... ബോക്സ്‌ ഓഫീസിലും ക്രിട്ടിസിൻറെ ഇടയിലും വലിയ അഭിപ്രായവും വിജയവും ആവാത്ത ചിത്രം എനിക്കും ഇഷ്ടമായില്ല... കാണാത്തവർക് ഒന്ന് കണ്ടു നോകാം...

No comments:

Post a Comment