Saturday, June 15, 2019

Sradha



T. Damodaran, Dr. Rajendrababu എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും ഐ വി ശശി സംവിധാനം ചെയ്ത ഈ മലയാളം ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ മോഹൻലാൽ, ശോഭന, അഭിരാമി, ഇന്ദ്രജ, ദേവൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

കേരള സ്റ്റേറ്റ് പോലീസിലെ Anti Terrorist Wing ഓഫീസർ ആയ Ganga Prasad IPS ഇന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം... ഭാര്യ സുമയും മകൻ അഭിയുടെ കൂടെയും സന്തോഷ ജീവിതം നയിച്ചു വരുന്ന അവരുടെ ജീവിതത്തിൽ സ്വപ്ന എന്നാ പെൺകുട്ടിയും Lucifer Munna -jinsha terrorist ഗാങ്ഉം എത്തുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് പിന്നീട് ചിത്രം പറയുന്നത്...

Gireesh Puthenchery യുടെ വരികൾക് Bharathwaj ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയത്ത് വലിയ ഹിറ്റ്‌ ആയിരുന്നു... പ്രത്യേകിച്ച് "ചോല മലകാറ്റാടിക്കണ " എന്ന് തുടങ്ങുന്ന ഗാനം ആ വർഷത്തെ മികച ഗാനങ്ങളിൽ ഒന്നായിരുന്നു.. Satyam Audios ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

Jayanan Vincent ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് J. Murali Narayanan ആണ് നിർവഹിക്കുന്നത്.... Adithya Kalamandir ഇന്റെ ബന്നേറിൽ Anand Kumar നിർവഹിക്കുന്ന ഈ ചിത്രം Hi-Power Movie Release ആണ് വിതരണം നടത്തിയത്.. ക്രിറ്റിക്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ആവറേജിൽ ഒതുങ്ങി... ഒരു നല്ല കൊച്ചു ചിത്രം

No comments:

Post a Comment