Saturday, June 15, 2019

Unda





"മനസ് നിറച് ഇക്കയുടെ ഈ ഉണ്ട "

അനുരാഗ കരിക്കിൻ വെള്ളം എന്ന ഖാലിദ് റഹ്മാനിന്റെ ആദ്യ ചിത്രം എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഉള്ള ചിത്രമാണ്....  നീയോ ഞാനോ എന്ന് തുടങ്ങുന്ന അതിലെ ആദ്യ ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ആദ്യ സ്ഥാനം ഉള്ള ഗാനവും... അതുകൊണ്ട്  തന്നെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി "ഉണ്ട"എന്ന ഒരു ചിത്രം അദേഹത്തിന്റെ സംവിധാനത്തിൽ വരുന്നു  എന്ന് അറിഞ്ഞപ്പോൾ തിയേറ്ററിൽ നിന്നും തന്നെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.... അതുകൊണ്ട് ഇന്ന് സമയം കിട്ടിയപ്പോൾ ചിത്രം പോയി കണ്ടു..

ന്യൂട്ടൺ എന്നാ രാജ്‌കുമാർ രോ ചിത്രം പറഞ്ഞ ഒരു കഥയുണ്ട്... ഒരു പോളിങ് മാവോയിസ്റ് ഏരിയയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു പോളിങ്  ഓഫീസരുടെ കഥ... ഇവിടെ അതിൽ നിന്നും എന്താണ് മാറ്റം എന്ന് ചോദിച്ചാൽ ഇത് മാവോയിസ്റ് ഏരിയയിൽ ജോലിക്ക്  എത്തിപ്പെടുന്ന കുറച്ചു പോലീസ് കാരുടെ കഥയാണ് പിന്നെ നമ്മുടെ സ്വന്തം മമ്മൂക്കയും

ചിത്രം പറയുന്നത് സബ് ഇൻസ്‌പെക്ടർ മണിയുടെ കഥയാണ്.. 2014യിലേക്ക് ഇലക്ഷന് കാലത്ത് ആണ് ചിത്രം നടക്കുന്നത്... അവിടെ നമ്മൾ മാണിയും അദേഹത്തിന്റെ ടീമിനെയും പരിചയപെടുന്നു.. കേരള പൊലീസിലെ എസ് ഐ ആയ അദ്ദേഹത്തിനെ Chhattisgarh യിലെ മാവോയിസ്റ് ഗ്രൂപ്പ്‌ ശക്തമായ ഒരു സ്ഥലതെക്കു കേരളത്തിൽ നിന്നും പറഞ്ഞു അയക്കുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്..

മണികണ്ഠൻ എന്നാ മണി ആയി മമ്മൂക്ക സ്വന്തം വേഷം അതിഗംഭീരം ആക്കിയപ്പോൾ അദേഹത്തിന്റെ കൂടെ വന്ന അർജുനൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രീഗെറി, കൂടാതെ രഞ്ജിതും എല്ലാരും അവർ അവരുടെ വേഷം വാക്കുകൾക് അപ്പുറം അതിഗംഭീരം ആക്കി... ചിത്രത്തിൽ എന്നിക്ക് ഏറ്റവും ഇഷ്ട്ടമായ ഭാഗം അവിടെ ഉള്ള ഓരോ പോലീസ് കാരെയും ഒന്നിലൊന്നു അടയാളപെടുത്തിയായിരുന്നു ചിത്രത്തിന്റെ കഥ.. ഓരോ ആളിലേക്കും അവരുടെ കഥയും അവിടെ സംവിധായകൻ പറയുനുണ്ട്.. അതുപോലെ തന്നെ കേരള പോലീസിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥയും പറയാൻ ചിത്രം ശ്രമിക്കുന്നുണ്ട്...  മലയാളി നടന്മാർ അല്ലാതെ ഹിന്ദി നടന്മാർ ആയ Omkar Das Manikpuri, Bhagwan Tiwari, Chien Ho Liao  എന്നിവർ അടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്..

ആക്‌ഷൻ ഹീറോ ബിജൂ ഒരു പോലീസ് സ്റ്റേഷൻ എങ്ങനെ എന്ന് കാണിച്ചു തന്നപ്പോൾ ഈ ചിത്രം പോലീസ്കാരുടെ ജീവിതത്തിൽ ചില സമയങ്ങളിൽ നടക്കുന്ന നല്ലതും മോശവും ഭയപെടുത്തും ആയ സംഭവങ്ങളിലേക് ആണ് വിരൽ ചൂണ്ടുന്നത്...

Khalid Rahman, Harshad എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sajith Purushan ഉം എഡിറ്റിംഗ് Nishad Yusuf ഉം നിർവഹിക്കുന്നു.. Moviee Mill ഇന്റെ ബന്നേരിൽ  Krishnan Sethukumar നിമ്‌റിച്ച ഈ ചിത്രം Gemini Studios ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിടുന്ന ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്ന് കേൾക്കുന്നു...

വാൽക്ഷണം :
ലൂസിഫർ എന്നാ ചിത്രത്തിൽ ഞാൻ ഒന്ന് പെട്ടന്ന് ഞെട്ടിയ ഒരു സീൻ ആയിരുന്നു "എന്റെ പിള്ളേരെ തൊടുന്നോഡാ" എന്നാ സീൻ.. അതുപോലെ ഒന്ന് ഈ ചിത്രത്തിന്റെ ഏറ്റവും അനുയോജ്യമായ സ്ഥലത്തു വച്ചു എന്നേ കോരിതരിപിച ഖാലിദ് ഇക്കയ്കും എന്റെ സല്യൂട്ട്...

ഇനി കൈഅടിച്ചു പറയാം....
"മാണിസാറും പിള്ളേരും സ്ട്രോങ്ങാ ഡബിൾ അല്ലാ ട്രിപ്പിൽ സ്ട്രോങ്ങ്‌ "

ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യ സ്ഥാനത്തു ഇനി ഇതും ഉണ്ടാകും.. don't miss

#njankandacinema

No comments:

Post a Comment