Tuesday, June 18, 2019

The knockout (hindi)



Phone booth എന്നാ ഇംഗ്ലീഷ് ചിത്രത്തിന്റെ അനോഫിഷ്യൽ remake ആയ ഈ ഹിന്ദി  ആക്‌ഷൻ ത്രില്ലെർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും  മണി ശങ്കർ ആണ് നിർവഹിക്കുന്നത്...

ബച്ചുഭായ് എന്നാ ഒരാൾ ഒരു ഫോൺബൂത്തിൽ കാൾ ചെയ്യാൻ വരുന്നു...കാൾ ചെയ്തു പുറത്തിറങ്ങാൻ നേരം ഒരാൾ വന്നു അയാളെ എന്തോ പറയുന്നതും അവർ തമ്മിൽ ഒരു ചെറിയ ഉരസലിന് ശേഷം അവിടെ നിന്നും ഇറങ്ങാൻ പുറപ്പെടുന്ന ബച്ചവിനെ  ഒരു ഫോൺകാൾ അവിടെ പിടിച്ചു നിർത്തുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

ബച്ചു ആയി ഇർഫാൻ ഖാൻ എത്തിയ ഈ ചിത്രത്തിൽ Nidhi Srivastava എന്ന ടി വി റിപ്പോർട്ടർ ആയി കങ്കണ റൗതും വീര വിജയ് സിംഗ് എന്നാ ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ  സഞ്ജയ് ദത്ത് അവതരിപ്പിച്ചു.. ഇവരെ കൂടാതെ Gulshan_Grover, Rukhsar Rehman ennigane വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Natarajan Subramaniam ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ Panchhi Jalonvi യുടെ വരികൾക്ക് Gourov Dasgupta  ആണ് നിർവഹിച്ചത്... Atul Raninga, Sanjay Wandrekar എന്നിവരുടേതാണ് ചിത്രത്തിന്റെ ബി ജി എം....

Sohail Maklai നിർമിച്ച ഈ ചിത്രം Sohail Maklai Entertainment Pvt Ltd, Aap Entertainment Limited എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല എന്നാണ് അറിവ്... എന്തയാലും ഒരു വട്ടം എല്ലാർക്കും കണ്ടു നോകാം

No comments:

Post a Comment