Sunday, June 23, 2019

Bhoothnath(hindi)


Oscar Wilde ഇന്റെ The Canterville Ghost എന്നാ കഥയിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ Vivek Sharma, Sudhanshu Dube എന്നിവർ തിരക്കഥ രചിച്ചു Vivek Sharma സംവിധാനം ചെയ്ത ഈ ഹിന്ദി ഹോർറോർ  കോമഡി ചിത്രത്തിൽ Amitabh Bachchan, Juhi Chawla, Aman Siddiqui കൂടാതെ sharukh khan എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ഗോവയിലെ നാഥ് വില്ല എന്നാ വീട്ടിൽ ആദിത്യ അഞ്ജലി എന്നിവർ വീട് മാറി അവരുടെ മകൻ ബങ്കുവുടെ കൂടെ എത്തുന്നതും അവിടെ വച്ചു ബങ്കു ഭൂത്നാഥ് എന്നാ ആ വീട്ടിലെ ഒരു ഭൂതത്താനുമായി കൂട്ടുകൂടുന്നതോട് നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃതം...

ഭൂത്നാഥ് എന്നാ കൈലാഷ് നാഥ് ആയി അമിതാഭ് ബച്ചൻ എത്തിയ ചിത്രത്തിൽ Banku എന്നാ അമൻ ശർമ ആയി Aman Siddiqui എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം ആയ
Aditya Sharma ആയി ഷാരുഖ് ഖാൻ ഉം Anjali Sharma ആയി ജൂഹി ചൗള യും എത്തി.... ഇവരെ കൂടാതെ Satish Shah, Priyanshu Chatterjee, Delnaaz Paul എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.....

Vishnu Rao ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ജവാദ് അക്തറുടെ വരികൾക്ക് Vishal-Shekhar ആണ് സംഗീതം നിർവഹിക്കുന്നത്... Salim-Sulaiman യുടേതാണ് ചിത്രത്തിന്റെ ബി ജി എം.... Ravi Chopra നിർമിച്ച ഈ ചിത്രം B R Films ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി... Bhoothnath Returns എന്നാ പേരിൽ ഒരു രണ്ടാം ഭാഗം ഉള്ള ഈ ചിത്രം എന്റെ ഇഷ്ട്ട ചിത്രങ്ങളിൽ മുൻപന്തിയിൽ ഉള്ള ചിത്രം തന്നെ..

No comments:

Post a Comment