Aummaraporn Phandintong, Mez Tharatorn എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Mez Tharatorn സംവിധാനം ചെയ്ത ഈ തായ് റൊമാന്റിക് കോമഡി ചിത്രത്തിൽ Chantavit Dhanasevi, Preechaya Pongthananikorn എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് sau-jib എന്നിവരുടെ കഥയാണ്...അഞ്ച് വർഷമായി dating ചെയ്യുന്ന അവർ ഒരേ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്... അങ്ങനെ അവർ dating മാറ്റി കല്യാണം ചെയ്യാൻ തീരുമാനിക്കുന്നു... പക്ഷെ സ്വന്തം ജോലി കളയാൻ താല്പര്യം ഇല്ലാത്ത അവർ രണ്ടുപേരും ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഒരു ദിനം തകരാര് ആവുന്നതോടെ നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
GMM Tai Hub പ്രൊഡക്ഷൻസിന്റെ ബന്നേറിൽ Jira Maligool, Chenchonnee Soonthornsaratul, Suvimon Techasupinun,
Vanridee Pongsittisak എന്നിവർ നിർമിച്ച ഈ ചിത്രം 2013ഇൽ peemak വരുന്നത് വരേ അവിടത്തെ ഏറ്റവും വലിയ പണംവാരി ചിത്രം ആയിരുന്നു... Vichaya Vatanasapt സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Thammarat Sumetsupachok നിര്വഹിച്ചപ്പോൾ Vicol Entertainment ആണ് ചിത്രം വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Thailand National Film Association Awards യിലേക്ക് ബെസ്റ്റ് ആക്ടര്സ് നോമിനേഷൻ, Bangkok Critic's Assembly യിലെ Top Grossing Film Award, Osaka Asian Film Festival യിലേക്ക് best director നോമിനേഷൻ എന്നിവ നേടിടുണ്ട്... ഒരു മികച്ച അനുഭവം...

No comments:
Post a Comment