Saturday, June 1, 2019

The Witness(korean)



Lee Young-jong കഥയും തിരക്കഥയും രചിച്ചു Jo Kyu-jang സംവിധാനം ചെയ്ത ഈ കൊറിയൻ ക്രൈം തില്ലെർ ചിത്രം പറയുന്നത് Sang-hoon ഇന്റെ കഥയാണ്..

ഭാര്യയയും മകള്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന sang ഒരു ദിനം വൈകി വീട്ടിൽ എത്തുന്നു.... ഭാര്യയോട് സംസാരിച്ചു വെറുതെ തെരുവിലേക് നോക്കുന്ന അദ്ദേഹം കാണുന്ന കാഴ്ച തന്നെ അതിഭീകരം ആയിരുന്നു.. ഒരാൾ ഒരു യുവതിയെ അതിക്രൂരമായി കൊല്ലുന്നു... എന്ത് ചെയ്യണം എന്ന് അറിയാതെ ഞെട്ടി നിന്ന സാങ്ങിന്റെ ജീവിതം അതോടെ മാറിമറിയുന്നു.. തന്നെ പിന്തുടർന് ആയ കൊലയാളി എത്തി എന്ന് മനസിലാകുന്ന അദ്ദേഹം പിന്നീട് നടത്തുന്ന ചില ശ്രമങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

Lee Sung-min, Sang-hoon എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Jae-yeob എന്നാ പോലീസ് ഓഫീസർ ആയി Kim Sang-ho ഉം tea-ho എന്നാ കൊലയാളി ആയി Kwak Si-yang ഉം എത്തി... ഇവരെ കൂടാതെ Jin Kyung, Kim Sung-kyun എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

AD406 ഇന്റെ ബന്നേറിൽ Oh Jung-hyun,  Cha Ji-hyun എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Next Entertainment World ആണ് വിതരണം നടത്തിയത്.... Yu Eok ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ
Kim Seon-min എഡിറ്റിംഗും Mok Yeong-jin സംഗീതവും കൈകാര്യം ചെയ്തു...

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ആയ വർഷത്തെ കൊറിയൻ ബോക്സ്‌ ഓഫീസിൽ മികച വിജയം ആയിരുന്നു... 2nd The Seoul Awards യിൽ Kim Sang-ho ക് Best Supporting Actor അവാർഡ് നോമിനേഷൻ ലഭിച്ച ഈ ചിത്രം ഒരു മികച്ച ത്രില്ലെർ തന്നെ... കാണു ആസ്വദിക്കൂ..

No comments:

Post a Comment