നമ്മൾ യതി എന്നു വിളിക്കുന്ന ജീവിയെ ആസ്‍പദമാക്കി André Øvredal കഥയെഴുതി സംവിധാനം ചെയ്ത ഈ Norwegian dark fantasy ചിത്രം ഒരു "mockumentary" (ഫാന്റസിയും ഫിക്ഷനും ഒന്നിപ്പിച്ചു ഒരു ഡോക്യൂമെറ്ററി ) ആണ്...
Volda University College യിൽ നിന്നുമുള്ള തോമസ്, ജോഹന്ന, കല്ലേ എന്നി മൂന്ന് സുഹൃത്തുക്കൾ ഹാൻസ് എന്നാ bear ഒളിവേട്ടക്കാരന്റെ ഡോക്യൂമെന്ററി എടുക്കാൻ പുറപ്പെടുന്നു.... അയാളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാൻ അവർ അയാൾ ട്രോൾ എന്നാ ജീവിയെ (നമ്മൾ യതി എന്ന് പറയും) പിടിക്കാൻ ആണ് നോക്കുന്നത് എന്ന് അറിയുന്നതും അങ്ങനെ ഹാൻസിന്റെ സഹായത്തിനു ഇറങ്ങിപുറപ്പെടുത്തും ആണ് കഥാസാരം...
ഹാൻസ് ആയി otto jespersen അഭിനയിച്ചപ്പോൾ തോമസ് ആയി Glenn Erland Tosterud, കല്ലേ ആയി Tomas Alf Larsen, Johanna ആയി Johanna Mørck, പിന്നെ ചിത്രത്തിലെ മറ്റൊരു പിന്നെ പ്രധാനകഥാപാത്രം ആയ Finn ആയി Hans Morten Hansen ഉം എത്തി...
Per-Erik Eriksen എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Hallvard Bræin ആണ്... Filmkameratene A/S
Film Fund FUZZ എന്നിവരുടെ ബന്നേറിൽ John M. Jacobsen
Sveinung Golimo എന്നിവർ നിർമിച്ച ഈ ചിത്രം SF Norge A/S ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഇംഗ്ലീഷിൽ മൊഴിമാറ്റി പ്രദർശനം നടത്തുയാകും മികച്ച അഭിപ്രായം നേടുകയും ചെയ്തു... 2011 യിൽ Amanda Award, Brussels International Fantastic Film Festival, Newport Beach Film Festival കൂടാതെ 2012യിലേ 17th Empire Awards, 38th Saturn Awards, Fangoria Chainsaw Awards എന്നിട്ട് അവാർഡ് നിശകളിൽ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി Best Horror film, Best International Film, Best Visual Effects, Public Choice Award, best actor, editor എന്നിങ്ങനെ പല അവാർഡുകളും നോമിനേഷൻസും ലഭിക്കുകയുണ്ടായി....
ഒരു മികച്ച അനുഭവം...ഈ ചിത്രം നിർദേശിച്ച സുഹൃത്തിനോട് എന്റെ കൂപ്പുകൾ 🙏

No comments:
Post a Comment