Gowtham Tinnanuri കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തെലുഗു സ്പോർട്സ് ഡ്രാമ ചിത്രത്തിൽ നാനി, Shraddha Srinath, Sathyaraj, Sampath Raj, Sanusha എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ന്യൂയോർക്കിലെ ഒരു ബുക്ക് സ്റ്റാളിൽ വച്ചു "ജേഴ്‌സി" എന്നാ പുസ്തകം എടുകാൻ തുടങ്ങുന്ന ഒരു പെൺകുട്ടി പെട്ടന്ന് ഒരാൾ എത്തി ആ പുസ്തകം വാങ്ങുന്നു... വിഷമത്തോടെ പുറത്തേക് ഇറങ്ങുന്ന അവരുടെ പിറകെ എത്തുന്ന ആ ചെറുപ്പക്കാരൻ ആ പുസ്തകം എന്റെ അച്ഛന്റെ കഥയാണ് എന്ന് പറയുന്നതും പിന്നീട് നമ്മൾ 1986യിൽ അർജുനൻ എന്നാ ഒരു ക്രിക്കറ്റ്ററുടെ ജീവിതകഥയിലേക് പോകുകയും അവിടെ അദ്ദേഹം നേടിയ വിജയങ്ങളും പരാജയങ്ങളും വേദനയും എല്ലാം നമ്മളോട് പറഞ്ഞു തരുന്നു...
അർജുനൻ ആയി നാനിയുടെ അതിഗംഭീര പ്രകടനം കണ്ട ചിത്രത്തിൽ സാറ എന്നാ അർജുനിന്റെ ഭാര്യാ കഥാപാത്രം ആയി Shraddha Srinath തന്റെ ആദ്യ തെലുഗു ചിത്രം അതിഗംഭീരം ആക്കി... കോച്ച് മൂർത്തി ആയി സത്യര്ജും, Ronit Kamra യുടെ ചെറിയ നാനി കഥാപാത്രവും മനോഹരം തന്നെ... ഇവരെ കൂടാതെ സനുഷയുടെ രമ്യ, Viswant Duddumpudi യുടെ നന്ദൻ റെഡ്‌ഡിയും കൈഅടി കൊടുക്കേണ്ട മികച കഥാപാത്രങ്ങൾ ആയിരുന്നു..
Navin Nooli എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sanu Varghese നിർവഹിച്ചു... Krishna Kanth ഇന്റെ വരികൾക്ക് Anirudh Ravichander ഈണമിട്ട ഇതിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു... അതിൽ Padhe Padhe, spirit od jersy എന്നി ഗാനങ്ങൾ ഇനി എന്റെ ഇഷ്ടഗാനങ്ങളിൽ ഉണ്ടാകും... ബിജിഎം ഇനും ഒരു വലിയാ കൈയടി... Zee music South ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...
Sithara Entertainments ഇന്റെ ബന്നേറിൽ Suryadevara Naga Vamsi നിർമിച്ച ഈ ചിത്രം സിത്താര എന്റർടൈൻമെന്റ് ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച പ്രതികരണവും വിജയവും ആയ ഈ ചിത്രത്തിന്റെ കഥയ്ക്കും, അഭിനേതാക്കളുടെ അഭിനയത്തിനും, സംവിധാനത്തിനും, ബി ജി എം ഇനും, ഇമോഷണൽ ഭാഗങ്ങൾക്കും മികച്ച പ്രതികരണം നേടി.....ഇനി മുതൽ എന്റെ ഇഷ്ട നാനി ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉള്ള ഈ ചിത്രം എനിക്കൊരു ഒരു മികച്ച അനുഭവം ആയിരുന്നു... കാണു ആസ്വദിക്കൂ...

No comments:
Post a Comment