"Just amazing and mindblowing"
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം മലയാളക്കരയിൽ പടർന്നു പിടിച്ച നിപയെ ആധാരമാക്കി എടുത്ത ഈ മലയാള മെഡിക്കൽ ത്രില്ലെർ ചിത്രത്തിനു Muhsin Parari, Sharfu, Suhas എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും രചിച്ചത്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.... അവിടെ നടക്കുന്ന ചില സംഭവങ്ങൾ പിന്നീട നമ്മളെ പല ആൾക്കാരെ പരിചപ്പെടുത്തതും അതിലുടെ എങ്ങനെ ആണ് നമ്മൾ ഒറ്റകെട്ടായി ആ പേമാരിയെ മലയാള കരയിൽ നിന്നും ഒഴിപ്പിച്ചതും എന്നൊക്കെയാണ് ചിത്രത്തിന്റെ ആധാരം...
കഥാപാത്രങ്ങളെ കുറിച്ച് പറയുവാണേൽ ആദ്യ സീനിൽ കാണിക്കുന്ന ടോവിനോയുടെ കളക്ടരിൽ പോൾ വി അബ്രഹാം നിന്നും തുടങ്ങി ചിത്രത്തിൽ അവസാനം വരേ വന്നു പോയ ഓരോ പേരും ഒന്നിലൊന്നു മികച്ചതായിരുന്നു.. ആരാണ് കൂടുതൽ നന്നായാൽ എന്ന് ചോദിച്ചാൽ കൈമലർത്തും... എന്നാലും പെട്ടന്ന് ഓർമവന്നത് പോൾ, ചാക്കോച്ചന്റെ dr. Suresh Rajan, പാർവതിയുടെ dr. അന്നു, ശ്രീനാഥ് ഭാസിയുടെ dr. ആബിദ് റഹ്മാൻ പിന്നെ സൗബിൻ ഇക്കയുടെ ഉണ്ണികൃഷ്‌ണൻ എന്നീകഥാപാത്രങ്ങൾ ആണ്... ഇവരെ കൂടാതെ റീമയുടെ നേഴ്സ് അഖില, രേവതിയുടെ ആരോഗ്യ വകുപ്പ് മന്ത്രി പ്രമീള, ഇന്ദ്രജിത്തിന്റെ dr. ബാബുരാജ്, ജോജു, ഇന്ദ്രൻസ്, ആസിഫ് അലി എന്നിവരും അവരുടെ കഥാപാത്രങ്ങൾ അതിഗംഭീരം ആക്കിടുണ്ട്.. ഇവരെ കൂടാതെ ദിലീഷ് പോത്തൻ, മഡോണ സെബാസ്റ്യൻ, രമ്യ നമ്പീശൻ, റഹ്മാൻ,പൂർണിമ ഇന്ദ്രജിത് എന്നിവരും ചിത്രത്തിൽ ഉണ്ട്....
OPM Cinemas ഇന്റെ ബാനറിൽ Aashiq Abu, Rima Kallingal എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും ഛായാഗ്രഹണം രാജീവ് രവി-സൈജു ഖാലിദ് എന്നിവരും ചേർന്നാണ് ചെയ്തത്... സുശീൻ ശ്യാമിന്റെതാണ് ചിത്രത്തിന്റെ മാസമാരിക സംഗീതം...
ക്രിട്ടിസിന്റെ ഇടയിൽ ഗംഭീര അഭിപ്രായം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്നാണ് കേൾക്കുന്നത്... എന്തായാലും ഈ ചിത്രത്തിന് ഒരു മികച്ച വിജയം നേടിയാലും അദ്‌ഭുദപെടേണ്ടതില്ല.. എല്ലാംകൊണ്ടും അത് ഈ ചിത്രം 100?% അർഹിക്കുനുണ്ട്... ഈ വർഷം കണ്ടതിൽ വച്ചു ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യ ഭാഗത്തു തന്നെ ഈ ഇനി ഈ വൈറസ്...

No comments:
Post a Comment