Kader Khan,P. Kalaimani എന്നിവരുടെ ഇതേപേരിലുള്ള ചിത്രത്തിന്റെ റീമേക്ക് ആയ ഈ ഹിന്ദി കോമഡി ചിത്രത്തിന്റെ തിരകഥ റൂമി ജഫറയും, ഫർഹദ് സംജിയും ചേർന്ന് നിർവഹിച്ചപ്പോൾ ഡേവിഡ് ധവാൻ സംവിധാനം ചെയ്തത് ....
ചിത്രം പറയുന്നത് പണ്ഡിറ്റ് ജയ് കിഷന്റെ കഥയാണ്... ഒരു വിവാഹ ദല്ലാൽ ആയ അദ്ദേഹം റോസാറിയോ കുടുംബത്തിലെ സാറഹ് റോസാരിക് ഒരു ആലോചന കൊണ്ടുവരുന്നു.. പക്ഷെ അവര്ക് പൈസ കുറവാണ് എന്ന ഒറ്റ കാരണത്താൽ അവളുടെ അച്ഛൻ ജെഫിറി അയാളെ അപമാനിക്കുന്നു... അങ്ങനെ തന്നെ അപമാനിച്ച ജെഫിറി കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ ഇറങ്ങുന്ന അയാൾ രാജു എന്ന ഒരു കൂലിയെ പരിചയപ്പെടുന്നതും അവനെ കരുവാക്കി എങ്ങനെ ആണ് റോസാറിയോ കുടുമ്ബത്തിനോട് പ്രതികാരം ചെയ്യുന്നു എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം...
വരുൺ ദവാൻ രാജു കൂലി/രാജ് പ്രതാപ് സിംഗ് എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ സാറ അലി ഖാൻ ആണ് സാറഹ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്... പണ്ഡിറ്റ് ജയ് കിഷൻ ആയി ജാവേദ് ജഫറി എത്തിയപ്പോൾ പരേഷ് റവൽ ജെഫിറി റോസാറിയോ ആയും എത്തി...ഇവരെ കൂടാതെ രാജ്പൽ യാദവ്,വികാസ് വർമ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്..
Sameer Anjaan, Rashmi Virag, Shabbir Ahmed, Danish Sabri, Farhad Samji എന്നിവരുടെ വരികൾക് Tanishk Bagchi, Lijo George – DJ Chetas, Javed – Mohsin Salim–Sulaiman എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company,Tips Music എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..Salim–Sulaiman ചേർന്നാണ് ബിജിഎം കമ്പോസ് ചെയ്തത്...
Ritesh Soni എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Ravi K. Chandran ആയിരുന്നു...Pooja Entertainment ഇന്റെ ബന്നേറിൽ Vashu Bhagnani,Jackky Bhagnani,Deepshikha Deshmukh എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണത്തിന് എത്തിച്ചത്...
ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം കണ്ടിരിക്കാൻ തന്നെ കുറെ ബുദ്ധിമുട്ടി.. വേണേൽ ഒന്ന് കാണാം...
No comments:
Post a Comment