"ഈ അടുത്ത കാലത്ത് ഞാൻ കണ്ട മികച്ച സീറ്റ് എഡ്ജ് ക്രൈം ലീഗൽ ത്രില്ലെർ "
ബഗ്സ് ഭാർഗവാ കൃഷ്ണ കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ക്രൈം ത്രില്ലെറിൽ മാനവ് ഖാൾ, അർജുൻ റാംപാൽ,ആനന്ദ് തിവാരി,രജിത് കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുനത് വീർ സിംഗ് എന്ന സോഷ്യൽ ആക്റ്റീവിസ്റ്റിന്റെ കഥയാണ്.. രണ്ട് പെൺകുട്ടികളെ റേപ്പ് ചെയ്തു കൊലപെടുത്തുകയും കൂടാതെ വേറെയും കുറെ ഏറെ പെൺകുട്ടികളുടെ തിരോധനത്തിന് പിന്നിൽ അയാളുടെ കൈകൾ ഉണ്ട് എന്ന് ഉറപ്പിക്കുന്ന പ്രോസീക്യൂഷൻ വകീൽ അമിത് കുമാർ അദ്ദേഹത്തിന് തൂകിക്കൊല്ലാൻ വിധിക്കണം എന്ന് ജഡ്ജ് ഭൂഷനോട് ആവശ്യപെടുന്നു.. പക്ഷെ വീർ സിംഗിന്റെ വകീൽ സിദ് ജെയ്സങ്ങിന്റെ കടന്നുവരവോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
അർജുൻ റാംപാൽ സിദ് ജെയ്സിംഗ് എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ വീർ സിംഗ് എന്ന കഥാപാത്രത്തെ മാനവ് ഖാൾ അവതരിപ്പിച്ചു... ആനന്ദ് തിവാരി അമിത് തിവാരി എന്ന പ്രോസീക്യൂഷൻ വകീൽ ആയി എത്തിയപ്പോൾ ജഡ്ജ് ഭൂഷൻ ആയി രജിത് കുമാർ ആണ് ചിത്രത്തിൽ എത്തിയത്...
Deep Metkar ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Tinni Mitra, Harshad Palsule എന്നിവർ ചേർന്ന് നിർവഹിച്ചു...
Ten Years Younger Productions LLP,Dhirajj Walk of Arts Pvt Ltd എന്നിവരുടെ ബന്നേറിൽ Seema Mohapatra,Jahanara Bhargava,Dhirajj Vinodd Kapoor,Pradeep Uppoor എന്നിവർ നിർമിച്ച ഈ ചിത്രം zee5 ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം മനുഷ്യ മനസ്സിന്റെ അനിശ്ചിതത്വം പര്യവേക്ഷണം ചെയ്യുന്നു... മാനവ് ഖാലിന്റെ വീർ സിംഗ് എന്ന കഥാപാത്രത്തിന്റെ കുറെ ഏറെ മുഖം ചിത്രത്തിലൂടെ വെളിപ്പെടുത്തുമ്പോൾ നമ്മൾ പ്രായക്ഷകരെ പല എടുത്തും പിടിച്ചു ഇരുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.. അർജുൻ രാംപാലിന്റെ സിദ്ധഉം, ആനന്ദ് തിവാരിയുടെ അമിത് തിവാരി എന്ന വകീൽ കഥാപാത്രവും അതിഗംഭീരം തന്നെ... പ്രത്യേകിച്ച് ആനന്ദ് തിവാരി സ്വന്തം ജീവിതവും ക്ലയന്റിന്റെ പോരും ഒന്നിച്ചു കൊണ്ടുപോകുന്ന പല സീനുകളും ശെരിക്കും അദ്ദേഹം ഞെട്ടിക്കുന്നുണ്ട്...
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും ഒന്ന് കണ്ട് നോക്കുക.. ഒരു മികച്ച അനുഭവം....
No comments:
Post a Comment