Friday, January 1, 2021

AK vs AK (hindi)


"ആദ്യം ഇത് ഒരു  ചിത്രം ആയിരുന്നില്ല എന്നും ശരിക്കും അനിൽ കപൂറും അനുരാഗ് കാശ്യപ്പും ഏറ്റുമുട്ടി എന്ന് ധരിച്ച പ്രായക്ഷകരെ പൊട്ടൻമാർ/ഞെട്ടിച്ചു കൊണ്ട് ഇറക്കിയ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് 

Avinash Sampath ഇന്റെ കഥയ്ക് Avinash SampathVikramaditya Motwane, Anurag Kashyap എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ Vikramaditya Motwane ചിത്രത്തിൽ അനുരാഗ് കശ്യപ്, അനിൽ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...


ചിത്രം പറയുന്നത് അനുരാഗ് കശ്യപും- അനിൽ കപൂറും തമ്മിലുള്ള ഒരു കോൾഡ് ഫൈറ്റന്റെ കഥയാണ്... ഒരു ഷോൽ ഇടയിൽ വച്ച് കശ്യപ് കപൂറിന്റ മുഖത് വെള്ളം ഒഴിക്കുന്നത് വലിയ ചർച്ച ആകുന്നു... അതിന് പ്രതികാരം ചെയ്യാൻ കശ്യപ്  സോനം കപൂറിനെ കിഡ്നാപ് ചെയ്ത് അവളെ പത്തു മണിക്കൂറിനുള്ളിൽ കണ്ടുപിടിക്കാൻ ഒരു സിനിമ കഥയായി അനിലിനോട്  പറയുന്നു... ആദ്യം വെറുത അയാൾ പറയുന്നകയാണ് എന്ന് അനിൽ വിചാരിച്ചെങ്കിലും സോനത്തെ ശെരിക്കും കാണാൻ ഇല്ലാ എന്ന സത്യം അനിൽ മനസിലാകുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

അനിൽ കപൂർ, അനുരാഗ് കശ്യപ്, സോനം കപൂർ,യോഗിത ബീഹാനി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിൽ അവർ സ്വയം തങ്ങളുടെ പേരുള്ള കഥാപാത്രങ്ങൾ ആയി എത്തി....

Rajeshwari Dasgupta Ghosh,Kaam Bhaari എന്നിവരുടെ വരികൾക് Alokananda Dasgupta ഈണമിട്ട ഇതിലെ ഗാനങ്ങൾ Maisie Music Publishing ആണ്‌ വിതരണം നടത്തിയത്..Swapnil Sonawane ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Bunty Bhansali ആയിരുന്നു എഡിറ്റിംഗ്...

Andolan Films ഇന്റെ ബന്നേറിൽ Deepa De Motwane നിർമിച്ച ഈ ചിത്രം Netflix ആണ്‌ വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം പ്രയക്ഷകനെയും ആകാംഷയുടെ മുൾമുനയിൽ നിർത്തുനുണ്ട്... ഒരു മികച്ച അനുഭവം...

No comments:

Post a Comment