Monday, January 18, 2021

Lingaa (tamil)

Pon Kumaran ഇന്റെ കഥയ്ക് കെ യെസ് രവികുമാർ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ രജനികാന്ത്,അനുഷ്ക ഷെട്ടി, സോനാക്ഷി സിൻഹ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം നടക്കുന്നത് സോളിയൂർ എന്നാ ഗ്രാമത്തിൽ ആണ്‌... അവിടത്തെ ആൾകാരുടെ നിത്യ ജീവിതത്തിൽ വലിയ സ്ഥാനം ഉള്ള അവിടത്തെ ആ ഡാമിന് ഉള്ളത്.. ആ ഡാമിന് ചില പ്രശനങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കുന്ന അവിടത്തെ എംപി നാഗഭൂഷൻ അതിനെ പൊളിക്കാൻ പദ്ധതി തയാറക്കുന്നു.. അതിനെ എതിർത്ത ഡാം ഇൻസ്‌പെക്ടരെ വകവരുത്തുന്ന അയാൾ തന്റെ പദ്ധതി വളർത്താൻ തുടങ്ങുകയും അതിനെ രക്ഷിക്കാൻ നാട്ടുകാർ ആ ഡാമ നിർമിച്ച രാജാവിന്റെ തലമുറ തേടി പോകുന്നതോടെ കഥ അതിന്റെ പ്രധാന ഭാഗത്തേക് കടക്കുന്നു..

രാജ ലിംഗശ്വരൻ ICS, ലിംഗശ്വരൻ എന്നാ കള്ളൻ ലിംഗാ എന്നി കഥാപാത്രങ്ങൾ ആയി രജനി എത്തിയ ഈ ചിത്രത്തിൽ അനുഷ്ക ഷെട്ടി ലക്ഷ്മി ആയും സോനാക്ഷി ഭാരതി ആയും എത്തി..നാഗഭൂഷൻ എന്നാ വില്ലൻ കഥാപാത്രത്തെ ജഗപതി ബാബു അവതരിപ്പിച്ചപ്പോൾ സന്താനം,കെ വിശ്വനാഥ്,ദേവ് ഗില് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

മദൻ കർക്കി,വൈരമുത്തു എന്നിവരുടെ വരികൾക്ക് യെ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Eros Music ആണ്‌ വിതരണം നടത്തിയത്.... R. Rathnavelu ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Samjith Mohammed ആയിരുന്നു...

Rockline പ്രോഡക്ഷൻസ് ഇന്റെ ബന്നേറിൽ Rockline Venkatesh നിർമിച്ച ഈ ചിത്രം eros international,vedhar movirs എന്നിവർ സംയുകതമായി ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ആ വർഷത്തെ സൗത്ത് ഇന്ത്യൻ സിനിമകിൽ ഏറ്റവും വലിയ പണം വാരി പടം ആയെങ്കിലും ബോക്സ്‌ ഓഫീസിൽ അതിന്റെ ബഡ്ജറ്റ് കാരണം ഫ്ലോപ്പ് ആയി...

ഞാൻ തിയേറ്ററിൽ നിന്നും കണ്ട ചിത്രം ആയിരുന്നു... പക്ഷെ വലിയ ഇഷ്ടം ആയില്ല..

No comments:

Post a Comment