Wednesday, January 6, 2021

Killing Veerappan (kannada)


"It took 10 years to kill osama bill laden

It took 20 years to kill VEERAPPAN"

തമിഴ്നാട് പോലീസിന്റെ Operation Cocoon ഇനെ ആസ്പദമാക്കി  കെ ബാലാജിയുടെ കഥയ്ക് അദ്ദേഹവും റാം ഗോപാൽ വർമയും ചേർന്നു തിരക്കഥ രചിച്ച, റാം ഗോപാൽ വർമ സംവിധാനം നിർവഹിച്ച ഈ കന്നഡ ഡോക്ഡ്രാമ ചിത്രത്തിൽ സന്ദീപ് ഭരദ്വാജ് വീരപ്പൻ ആയി എത്തി...

ചിത്രം പറയുന്നത് വീരപ്പനെ പിടിക്കാൻ നിയോഗിക്കപ്പെട്ട ഒരു കൂട്ടം പോലീസ് ഓഫീസർമാരുടെ കഥയാണ്.. ചിത്രം ആദ്യം വീരപ്പൻ ചെയ്യുന്ന പ്രവർത്തികളിലേക് കണ്ണോടിക്കുകയും പിന്നീട് സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിന്റെ രൂപീകരണവും അവർ എങ്ങനെ ആണ്‌ ആ കൃത്യം നിർവഹിക്കുന്നത് എന്നൊക്കെ ആണ്‌ നമ്മൾക്ക് പറഞ്ഞു തരുന്നത്..

സന്ദീപിനെ കൂടാതെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിന്റെ ഹെഡ് ആയി ശിവ രാജ്‌കുമാർ എത്തിയ ചിത്രത്തിൽ (അദ്ദേഹം N. K. Senthamarai kannan എന്നാ പോലീസ് ഓഫീസറുടെ പ്രതിരൂപം ആയിരുന്നു ), റഹൂ, എങ്ക ഷെട്ടി, റോക്ക്ലൈൻ വെങ്കിട്ഷ്  എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്....

ചേതൻ കുമാർ,സർജൻ എന്നിവരുടെ വരികൾക്ക് രവി ശങ്കർ സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് അൻവർ അലിയും ഛായാഗ്രഹണം രമ്മയും ആയിരുന്നു... ZED3 Pictures ഇന്റെ ബന്നേറിൽ B. V. Manjunath,B. S. Sudhindra, E.Shivaprakash, എന്നിവർ നിർമിച്ച ഈ ചിത്രം G. R. Pictures ആണ്‌ വിതരണം നടത്തിയത്... ലഹരി മ്യൂസിക് ആണ്‌  ഗാനങ്ങളുടെ വിതരണം നടത്തിയത്....

9th Bengaluru International Film Festival 2017 യിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം 2nd IIFA Utsavam യത്തിൽ മൂന്ന് നോമിനേഷൻ നേടുകയും 6th SIIMA അവാർഡ്സ്, 64th Filmfare Awards സൗത്ത്, എന്നിങ്ങനെ പല അവാർഡ് വേദികളിൽ നോമിനേഷനും അവാർഡുകളും നേടുകയും ചെയ്തു..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിരുന്നു..2016 യിൽ ഇതേ പേരിൽ ഒരു ഹിന്ദി വേർഷനും ചിത്രത്തിന് ഉണ്ടായപ്പോൾ അവിടെയും സന്ദീപ് തന്നെയാണ് വീരപ്പൻ ആയി എത്തിയത്...

കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. ഒരു മികച്ച എക്സ്പീരിയൻസ് നിങ്ങൾക് കിട്ടും എന്നത് ഉറപ്പ്... ഞാൻ കന്നഡയാണ് കണ്ടത്.. ഹിന്ദി കണ്ടിട്ടില്ല... Don't miss

No comments:

Post a Comment