"ഈ നാട്ടിൽ ഈ പറയുന്ന കഥ തന്നെയാണ് ഈ ചിത്രത്തിന്റെ താരം "
ബലാജി തരാനീഥരൻ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് റൊമാന്റിക് കോമഡി ചിത്രത്തിൽ കാളിദാസ് ജയറാം,മേഘ ആകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് ശരവണൻ - മീര എന്നിവരുടെ കഥയാണ്.. കല്യാണ നിശ്ചയം കഴിഞ്ഞു നിൽക്കുന്ന അവരുടെ ജീവിതം നല്ല രീതിയിൽ പോകുമ്പോൾ പെട്ടന്ന് ഒരുനാൾ മീര ഗർഭിണി ആകുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു.
ശരവണൻ ആയി കാളിദാസ് എത്തിയ ചിത്രത്തിൽ മീര ആയി മേഘ ആകാശ് എത്തി..മീരയുടെ അച്ഛൻ ആയി പി വി ചന്ദ്രമൗലിയും,ശരവണന്റെ അച്ഛൻ ആയി ജീവ രവിയും എത്തിയപ്പോൾ ഇവരെ കൂടാതെ ഷെഫ് ദാമോദരൻ,മീന വേണമുറൈ എന്നിവർ ആണ് മറ്റു പ്രധാന അഭിനേതാക്കൾ..
ഒരു ഡാർക്ക് കോമഡി സബ്ജെക്ട് ഇനെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.. എങ്ങനെ ആണ് ഒരു ആൾ ദൈവം ജനിക്കുന്നു എന്നത്തിനെ പ്രായക്ഷകന് കാണിച്ചു തന്നാണ് ചിത്രം മുന്പോട്ട് പോകുന്നത്... അവസാനം ഒക്കെ നമ്മളുടെ ഉള്ളിലേക് "ഇങ്ങനെ ഒക്കെ സംഭവിക്കാം " എന്ന് അടിവര ഇട്ടു സമ്മതിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്...
Govind Vasantha സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണിയും ഛായാഗ്രഹണം സി പ്രേം കുമാറും ആയിരുന്നു...Vasan's Visual Ventures ഇന്റെ ബന്നേറിൽ K.S.Sreenivasan നിർമിച്ച ഈ ചിത്രം ZEE5 ആണ് നേരിട്ട് വിതരണം നടത്തിയത്... ഒരു മികച്ച അനുഭവം..
No comments:
Post a Comment